കോട്ടയത്ത് ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ നേത്ര പരിശോധന ക്യാമ്പ് നടത്തി

കോട്ടയം ജില്ലാ ലീഗൽ സർവീസ്സ് അതോറിറ്റിയും താലൂക്ക് ലീഗൽ സർവീസ്സ് കമ്മിറ്റി കോട്ടയവും ഐ മൈക്രോ സർജറി & ലേസർ സെന്റർ കണ്ണാശുപത്രി, തിരുവല്ലയുമായി ചേർന്ന് 17-10-24ൽ നടത്തിയ നേത്ര പരിശോധന ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കെന്നത്ത് ജോർജ്, ജഡ്ജ്, എം. എ. സി. റ്റി കോട്ടയം ഉദ്ഘാടനം നിർവഹിച്ചു. രാവിലെത്തെ സെഷൻ കോട്ടയത്തെ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയിൽ വെച്ച് നടത്തി. ഇതിൽ യു. പി സ്കൂൾ കുട്ടികളും, പാര ലീഗൽ വോളന്റീഴ്‌സ് ഉം ആയി 81 പേർ പങ്കെടുത്തു.

Advertisements

രണ്ടാമത്തെ സെഷൻ കോട്ടയം ഡിസ്ട്രിക്ട് കോർട്ട് കോംപ്ലക്സിൽ വെച്ചാണ് നടത്തിയത്. പ്രിൻസിപ്പൽ ഡിസ്ട്രിക്ട് & സെഷൻ സ് ജഡ്ജ്/ ചെയർപേഴ്സൺ, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, മിനി എസ് ദാസാണ് ഉദ്ഘാടനം നിർവഹിച്ചത്. ഇതിൽ അഡ്വക്കേറ്റ്സ്, കോടതി ജീവനക്കാർ, അഡ്വക്കേറ്റ്സ് ക്ലാർക്ക്സ് ഉൾപ്പെടെ 102 പേർ പങ്കെടുത്തു.
നിക്സൺ എം ജോസഫ്, അഡിഷണൽ ജില്ലാ ജഡ്ജ് – I/ചെയർമാൻ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി, കോട്ടയം, പ്രവീൺ കുമാർ ജി, സെക്രട്ടറി/സിവിൽ ജഡ്ജ്, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, കോട്ടയം എന്നിവരാണ് ക്യാമ്പിന് നേതൃതം നൽകിയത്.

Hot Topics

Related Articles