ഉഴവൂർ : സംസ്ഥാനത്തെ മികച്ച കായിക താരങ്ങൾക്കായി 2024 ഒക്ടോബർ 22 മുതൽ 30 വരെ ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ ഓൾ കേരള ഇന്റർ കോളേജിയറ്റ് ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നു. പുരുഷൻമാർക്കായി 34-ാമത് ബിഷപ്പ് തറയിൽ സ്മാരക വോളിബോൾ, വനിതകൾക്കായി 33-ാ മത് സിസ്റ്റർ ഗൊരേറ്റി സ്മാരക വോളിബോൾ, 17-ാമത് ബിഷപ്പ് കുന്നശ്ശേരി പൗരോഹിത്യ സുവർണ്ണ ജൂബിലി സ്മാരക ഫുട്ബോൾ, 9-ാമത് ഗോൾഡൻ ജൂബിലി സ്മാരക ഷട്ടിൽ ബാഡ്മിന്റൺ എന്നിവയാണ് കായികമേളയിലെ വിവിധ മത്സരയിനങ്ങൾ.ടൂർണമെന്റുകളുടെ ഉദ്ഘാടനം പാലാ എം.എൽ.എ.യും മുൻ രാജ്യാന്തര വോളിബോൾ താരവും ‘എം.എൽ.എ.യും ആയ. മാണി സി. കാപ്പൻ, ഒക്ടോബർ 22 ന് രാവിലെ 9.30 നു നിർവഹിക്കുന്നതാണ്. സമ്മേളനത്തിൽ കോളേജ് മാനേജർ ഫാ. ഏബ്രഹാം പറമ്പേട്ട് അദ്ധ്യക്ഷത വഹിക്കുന്നതാണ്. വോളിബോൾ മത്സരങ്ങളുടെ സമ്മാനദാനം 2024 ഒക്ടോബർ 24 നു ഉച്ചക്ക് 12 മണിക്ക് കോട്ടയം എസ്. പി. ഷാഹുൽ ഹമീദ് ഐ.പി.എസ്. നിർവ്വഹിക്കുന്നതാണ്. പ്രോ. മാനേജർ ഡോ. ടി.എം. ജോസഫ് അധ്യക്ഷത വഹിക്കും.ഫുട്ബോൾ, ബാഡ്മിന്റൺ മത്സരങ്ങളുടെ സമ്മാനദാനം 2024 ഒക്ടോബർ 30 ന് കോളേജ് പൂർവവിദ്യാർത്ഥി കൂടിയായ ഇടുക്കി’ ക്രൈം ബ്രാഞ്ച് എസ്.പി. ബിജു. കെ. സ്റ്റീഫനും എം.ജി യൂണിവേഴ്‌സിറ്റി മുൻ രജിസ്ട്രാറും കോട്ടയം അതിരൂപത വിദ്യാഭ്യാസ കമ്മീഷൻ ചെയർമാനുമായ ഡോ. ജോസ് ജെയിംസും നിർവഹിക്കുന്നതാണ്. ഒരാഴ്ച നീണ്ടുനിൽകുന്ന ഈ കായിക മാമാങ്കം സംസ്ഥാനത്തെ കായിക പ്രതിഭകൾക്കും കായിക പ്രേമികൾക്കും ഒരു മികച്ച വേദിയാണ് എന്ന് പ്രിൻസിപ്പാൾ ഡോ. സിൻസി ജോസഫ് അറിയിച്ചു. ബർസാർ ഫാ. ജിൻസ് നെല്ലിക്കാട്ടിൽ, ടൂർണമെന്റ് കൺവീനറും വൈസ് പ്രിൻസിപ്പളുമായ ഡോ. തോമസ് കെ.സി, ടൂർണമെന്റ് ഓർഗനൈസിങ്ങ് കമ്മിറ്റി സെക്രട്ടറി ഡോ. മാത്യുസ് എബ്രഹാം, എന്നിവർ കായികമേളയ്ക്ക് നേതൃത്വം നൽകും