പട്ടിത്താനം ജംഗ്ഷനിൽ ശുചിമുറി മാലിന്യം തള്ളി : യൂത്ത് കോൺഗ്രസ്‌ നേതാവ് വിഷ്ണു ചെമ്മുണ്ടവള്ളി പരാതി നൽകി

പട്ടിത്താനം : റൗണ്ടാന ജംഗ്ഷനിൽ ശുചിമുറി മാലിന്യം തള്ളിയതിൽ നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. ഓട നിറഞ്ഞ് എം സി റോഡിലൂടെ മാലിന്യം ഒഴുകി.പട്ടിത്താനം ബൈപ്പാസ് റോഡിലും മുൻപും ഇതുപോലെ മാലിന്യം തള്ളിയിരുന്നു.ഓടകൾ വൃത്തിയാക്കുവാനും പുതിയ സ്ലാബുകൾ സ്ഥാപിക്കാനും സിസിടിവി സ്ഥാപിക്കാനും നാട്ടുകാർ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ്‌ നേതാവ് വിഷ്ണു ചെമ്മുണ്ടവള്ളിയുടെ നേതൃത്വത്തിൽ നഗരസഭ ചെയർപേർസണും സെക്രട്ടറിക്കും പരാതി നൽകി.കക്കൂസ് മാലിന്യം തള്ളുന്ന ടാങ്കർ ലോറി എത്രയും വേഗം പിടിക്കണം എന്ന് ആവശ്യപ്പെട്ട് ഏറ്റുമാനൂർ സർക്കിൾ ഇൻസ്‌പെക്ടർക്ക് പരാതി നൽകി.മാലിന്യം തള്ളൽ തുടർന്നാൽ ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്ന് വിഷ്ണു ചെമ്മുണ്ടവള്ളി പറഞ്ഞു.

Advertisements

Hot Topics

Related Articles