വില കൊടുത്ത് മൾട്ടി വൈറ്റമിനുകൾ വേണ്ട; ചീര പരീക്ഷിക്കു; ആരോഗ്യം സംരക്ഷിക്കു

കൊച്ചി: നമ്മുടെ നാട്ടിൽ പലയിടങ്ങളിലും വേലിക്ക് പകരമായി വെച്ചുപിടിപ്പിച്ച് കാണാറുള്ള ഒരു ചെടിയാണിത്. വളരെ പോഷക സമ്ബുഷ്ടമായ ഒരു ചീരയാണിതെന്ന് പലർക്കും അറിയില്ല. മധുരച്ചീര, വേലിച്ചീര, മൈസൂർ ചീര, ചെക്കൂർ മാനിസ് എന്നൊക്കെ ഇത് അറിയപ്പെടാറുണ്ട്. വ്യത്യസ്ത തരത്തിലുള്ള വൈറ്റമിനുകൾ ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ ഇവയെ ‘മൾട്ടി വൈറ്റമിൻ ഗ്രീൻ’ എന്നും വിളിക്കാറുണ്ട്. ഇനി പണം കൊടുത്ത് മൾട്ടി വൈറ്റമിൻ ടാബ്ലറ്റുകളും ടോണിക്കുമൊക്കെ വാങ്ങിക്കഴിക്കുന്നതിനു പകരം ഈ ചീര ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി.

Advertisements

ഇല വർഗ്ഗ പച്ചക്കറി വിളകളിൽ ഒരു സ്ഥിരം വിളയാണ് ചെക്കൂർ മാനീസ്. യൂഫോർബിയേസിയേ സസ്യകുലത്തിൽപ്പെട്ട ഈ ചെടിയുടെ സസ്യനാമം സൻറൊപ്പസ് ആൻഡ്രൊഗൈനസ് എന്നാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളത്തിൻറെ കാലാവസ്ഥയിൽ കൃഷി ചെയ്യാൻ ഏറ്റവും പറ്റിയ ചീര ഇനമാണ് ചെക്കൂർ മാനീസ്. മറ്റ് ഇലവർഗവിളകളെക്കാൾ കൂടുതൽ പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ ജീവകം എ, ബി, സി എന്നിവ ധാരാളമായി ഉൾപ്പെടുന്നു. മാംസ്യം, ധാതുക്കൾ എന്നിവയുടെ ഒരു കലവറതന്നെയാണ്. ചെക്കൂർ മാനീസ്. ഇതിൽ 7.4%ത്തോളം മാംസ്യം അടങ്ങിയിട്ടുണ്ട്.

ഇതിൻറെ തളിരിലയും ഇളംതണ്ടുകളും സ്വാദിഷ്ടമായ സാലഡായും ഇലക്കറിയായും ഉപയോഗിക്കാം. വൈറ്റമിൻ ഡി, എഫ്, കെ എന്നിവയും ഈ ചീരയിൽ അടങ്ങിയിരിക്കുന്നു.

നേത്രരോഗങ്ങൾക്കും, ത്വക്ക് രോഗങ്ങൾക്കും ഒരു പ്രതിവിധി കൂടിയാണ് ഇതിൻറെ തളിരിലകൾ. ഇവ തോരനായി ഉപയോഗിക്കാം. ദഹനത്തിനും ഉദരസംബന്ധമായ പല രോഗങ്ങൾക്കും ഇവ പ്രതിവിധിയാണ്.

നിവർന്ന് വളരുന്ന ഈ ചീര വേലിയായി വളർത്താൻ അത്യുത്തമമാണ്. തണലുള്ളിടത്തും വലിയ ശ്രദ്ധയൊന്നും കൂടാതെ ഇവ വളരും. ഇവയ്ക്കു പ്രത്യേകിച്ച് ഇനങ്ങൾ ഇല്ല. തണലിൽ വളരുന്നവയുടെ ഇലകൾ വീതി കൂടിയതും തുറസ്സായ പ്രദേശത്ത് വളരുന്നവയുടെ ഇലകൾ വീതി കുറഞ്ഞും കാണുന്നു. തളിരിലകൾ നുള്ളിയെടുത്ത് ഭക്ഷ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കാം. വിളഞ്ഞ ചെടിയുടെ കമ്ബ് 20 സെ.മി. നീളത്തിൽ മുറിച്ചെടുത്ത് നടാൻ ഉപയോഗിക്കാം. ഉണങ്ങിപൊടിഞ്ഞ കാലിവളമിട്ടു തയ്യാറാക്കിയ ചാലുകളിൽ 15-20 സെ.മീ. അകലത്തിൽ ഇവ നടാവുന്നതാണ്.

നട്ട് നാലു മാസത്തിനു ശേഷം വിളവെടുക്കാം. ഇലകളും ഇളംതണ്ടുകളും കറിക്കും, സൂപ്പിനുമായി ഉപയോഗിക്കാം. ഉയരത്തിൽ വളരുന്ന ചെടിയായതിനാൽ വിളവെടുപ്പിന് സൗകര്യത്തിനായി ഇടയ്ക്കിടെ മണ്ടനുള്ളി ഉയരം നിയന്ത്രിച്ച് നിറുത്താം. മുകൾഭാഗം നുള്ളിക്കൊടുക്കുന്നത് കൂടുതൽ പാർശ്വശാഖകൾ വളരുവാൻ സഹായിക്കും. ഓരോ പ്രാവശ്യത്തെയും വിളവെടുപ്പിനു ശേഷം വളം ചേർത്തു കൊടുക്കുന്നതും നല്ലതാണ്. രണ്ടാഴ്ചയിൽ ഒരിക്കൽ ചാണകവെള്ളം കലക്കി ഒഴിച്ചുകൊടുക്കുന്നത് വളരെ നല്ലതാണ്. ഇത് ചെടികൾ നന്നായി വളരാനും തളിരിലകൾ കൂടുതലായി ഉണ്ടാകുവാനും ഉപകരിക്കും.

വേനൽക്കാലങ്ങളിൽ നനച്ചു കൊടുക്കുന്നതും പുതയിടൽ നടത്തുന്നതും നല്ലതാണ്. ഇവയ്ക്ക് രോഗബാധയോ മറ്റ് പ്രാണിശല്യങ്ങളോ ഒന്നും അങ്ങനെ ഉണ്ടാകാറില്ല. അതിനാൽത്തന്നെ ഇത് കൃഷി ചെയ്യുന്നതിന് വലിയ ചിലവുകളൊന്നും തന്നെയില്ല.

Hot Topics

Related Articles