കോട്ടയം: ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന ഉമ്മൻ ചാണ്ടി വീടുകളുടെ കട്ടിള വയ്പ്പ് നടന്നു. അയർക്കുന്നം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിർമ്മിക്കുന്ന മൂന്ന് വീടുകളുടെ കട്ടിള വയ്പ്പ് ചാണ്ടി ഉമ്മൻ എംഎൽഎയാണ് നിർവഹിച്ചത്. മുൻ മുഖ്യമന്ത്രിയും, അര നൂറ്റാണ്ടിലധികം പുതുപ്പള്ളിയുടെ എംഎൽഎയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ പേരിൽ ആരംഭിച്ച ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നടത്തിവരുന്ന വിവിധ സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് നിർധന കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകുന്നത്. പുതുപ്പള്ളി നിയോജകമണ്ഡലത്തിലും പുറത്തുമായി അൻപതോളം വീടുകളാണ് നിർമ്മാണം ആരംഭിച്ചിട്ടുള്ളത്.
പുതുപ്പള്ളി നിഴമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും അഞ്ചു വീതം വീടുകളാണ് ഫൗണ്ടേഷൻ നിർമ്മിച്ചു നൽകുന്നത്. ഇതിൽ അയർക്കുന്നം പഞ്ചായത്തിൽ നിർമ്മാണത്തിൽ ഇരിക്കുന്ന മൂന്ന് വീടുകളുടെ കട്ടിള വയ്പ്പ് കർമ്മം ശനിയാഴ്ച നടന്നു. അയർക്കുന്നം പഞ്ചായത്തിൽ 4, 15, 17 വാർഡുകളിൽ നിർമ്മാണത്തിലിരിക്കുന്ന വീടുകളുടെ കട്ടിള വയ്പ്പാണ് ശനിയാഴ്ച നടന്നത്. മണർകാട് പഞ്ചായത്തിലും പാമ്പാടി പഞ്ചായത്തിലും രണ്ടു വീതം വീടുകളുടെ കട്ടിള വയ്പ്പും ശനിയാഴ്ച നടന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുഡിഎഫ് പുതുപ്പള്ളി നിയോജക മണ്ഡലം കൺവീനർ കുഞ്ഞ് പുതുശ്ശേരി, ഉമ്മൻചാണ്ടി ഫൗണ്ടേഷൻ കോ ഓർഡിനേറ്റർ
ജോയിസ് കൊറ്റത്തിൽ, ഫൗണ്ടേഷൻ വോളൻ്റിയർമാരായ ആലീസ് സിബി, സുരേഷ് മയൂഖം, ബാബു തോട്ടം, പ്രദീഷ് വട്ടത്തിൽ, റെമിൻ പൂതിരി, ഷിനു ചെറിയാന്തറ, സ്റ്റീവ് ഒഴുങ്ങാലിൽ, അഡ്വ.മുരളീകൃഷ്ണൻ ,ടോമി ചക്കുപാറ, ബേബി മുരിങ്ങയിൽ, ജോർജ്ജുകുട്ടി കൂവക്കുന്നേൽ, ബോബൻ തൂത്തൂട്ടി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നിരവധി സേവന പ്രവർത്തനങ്ങൾ നടത്തി വരുന്നതായി ഫൗണ്ടേഷൻ അയർക്കുന്നം പഞ്ചായത്ത് കോഡിനേറ്റർ ജോയിസ് കൊറ്റത്തിൽ പറഞ്ഞു.