തിരുവനന്തപുരം : ചേതന ഇൻ്റർനാഷണൽ ഡോക്യുമെൻ്ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ (IDSFC 2024)ൽ മികച്ച ഡോക്യുമെൻ്ററി സംവിധായകർക്കുള്ള പുരസ്‌കാരം നേടി വിഷ്ണുമോഹനും ദേവേന്ദുവും. ‘സാരി ആൻഡ് സ്‌ക്രബ്’ (Saree and Scrub) എന്ന ഡോക്യുമെൻ്ററി ചിത്രത്തിനാണ് ഇരുവരും നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ചേതന കോളേജ് ഓഫ് മീഡിയ ആൻഡ് പെർഫോമിംഗ് ആർട്ടിൻ്റെ വാർഷിക കോളേജ് ഫെസ്റ്റിവലായ വിവിധ് 24-ന് കീഴിൽ വിഷ്വൽ കമ്മ്യൂണിക്കേഷൻ്റെ ഡിപ്പാർട്ട്മെൻ്റാണ് പരിപാടി സംഘടിപ്പിച്ചത്.കേരളത്തിലെ വീട്ടുജോലിക്കാരുടെ ജീവിതത്തെ പര്യവേക്ഷണം ചെയ്യുന്ന ഒരു ഡോക്യുമെൻ്ററിയാണ് “സാരി ആൻഡ് സ്‌ക്രബ്”, അവരുടെ ദൈനംദിന പോരാട്ടങ്ങൾ, ചൂഷണം, അംഗീകാരമില്ലായ്മ എന്നിവ ചിത്രം എടുത്തുകാണിക്കുന്നു. ഹൃദയസ്പർശിയായ കഥകളിലൂടെ ഈ ഡോക്യമെന്ററി സഞ്ചരിക്കുന്നത്. ഈ ചിത്രത്തിന്റെ സംവിധായകരായ വിഷ്‌ണുവും ദേവേന്ദുവും ജേർണലിസം ബിരുദധാരികളാണ്. വിഷ്ണു മോഹൻ അസിസ്റ്റൻ്റ് ഡയറക്ടറായും ഫോട്ടോഗ്രാഫറായും പ്രവർത്തിക്കുന്നു. ജേണലിസം പിജി വിദ്യാർത്ഥിയാണ് ദേവേന്ദു. എഡിറ്റിംഗ് മേഖലയിലും പ്രവർത്തിക്കുന്നു.