പ്രഥമ കാണക്കാരി രവി എഴുത്ത് പുരസ്ക്കാരം കൈമാറി : ധനേഷ് ഓമനക്കുട്ടന് പുരസ്കാരം നൽകി

കോട്ടയം : കേരള ജേർണലിസ്റ്റ് യൂണിയൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രഥമ കാണക്കാരി രവി എഴുത്ത് പുരസ്ക്കാരം കൈമാറി. കടുത്തുരുത്തി മാംഗോ മെഡോസിൽ ചേർന്ന കെ ജെ യു ജില്ലാ കുടുംബ സംഗമത്തിൽ മോർസ് ജോസഫ് എം മോൻസ് ജോസഫ് എംഎൽഎ ദേശാഭിമാനി ഏറ്റുമാനൂർ ഏരിയ ലേഖകൻ ധനേഷ് ഓമനക്കുട്ടന് പുരസ്കാരം നൽകി. 10000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. പ്രത്യേക ജൂറി അവാർഡ് മാതൃഭൂമി ലേഖകൻ വർഗ്ഗീസ് സി ജോർജിന് കൈമാറി.കോട്ടയം മെഡിക്കൽ കോളേജ്, ഓർത്തോ സർജറി മേധാവി ഡോ. ടിജി തോമസ് ജേക്കബ്, നവജീവൻ ട്രസ്റ്റി പി യു തോമസ്,ദേശാഭിമാനി കാഞ്ഞിരപ്പള്ളി ഏരിയ ലേഖകൻ ഇക്ബാൽ ഇല്ലത്തുപറമ്പിൽ , ജില്ലയിലെ ആദ്യ വനിത ഫൂട്ട് ബോൾ പരിശീലക സുലുമോൾ. കെ എന്നിവരെ ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ കൗൺസിൽ അംഗം ശിവശങ്കര പിള്ള കുടുംബ സംഗമത്തിൻ്റെ ഭാഗമായി ആദരിച്ചു.യോഗത്തിൽ കെ.ജെ.യു ജില്ല പ്രസിഡൻ്റ് കുടമാളൂർ രാധാകൃഷ്ണൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എസ് ഡി റാം കാണക്കാരി രവി അനുസ്മരണ പ്രഭാഷണം നടത്തി.മാധ്യമ പ്രവർത്തനം എന്ത് എങ്ങനെ എപ്പോൾ എന്ന വിഷയത്തിൽ മലയാള മനോരമ സീനിയർ റിപ്പോർട്ടർ ആത്മജ വർമ്മ പ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡൻ്റ് ജോസി തുമ്പാനത്ത് , സെക്രട്ടറി എസ്.ഡി റാം എന്നിവർക്ക് ജില്ലാ കമ്മറ്റി സ്വീകരണം നൽകി ആദരിച്ചു . ജില്ല സെക്രട്ടറി വിപിൻ അറയ്ക്കൽ , മാംഗോ മെഡോസ് ഉടമ എൻ കെ കുര്യൻ എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles