പാമ്പാടി ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസ് കെട്ടിട ഉദ്ഘാടനം ഒക്‌ടോബർ 28ന് മുഖ്യമന്ത്രി നിർവഹിക്കും

കോട്ടയം: പാമ്പാടി എട്ടാം മൈലിൽ നിർമാണം പൂർത്തിയാക്കിയ ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 28 തിങ്കളാഴ്ച ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന കർമപരിപാടിയുടെ ഭാഗമായി ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസ് ക്യാമ്പസിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. അടിസ്ഥാന ശാസ്ത്ര ഗവേഷണത്തിന്റെ അന്താരാഷ്ട്ര തലത്തിലുള്ള കേന്ദ്രമായി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ (കെ.എസ്.സി.എസ്.ടി.ഇ) കീഴിൽ ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസ്(എസ്.ആർ.ഐ.ബി.എസ്.)സജ്ജമാക്കുന്നത്. സൈദ്ധാന്തിക ശാസ്ത്രമേഖലകളിൽ കഴിവുകൾ ഉയർത്താനുള്ള വേദിയായി പ്രവർത്തിക്കുക, പ്രാദേശിക പുരോഗതിക്കു സംഭാവന ചെയ്യുക എന്നിവയാണ് എസ്.ആർ.ഐ.ബി.എസിന്റെ ലക്ഷ്യങ്ങൾ. ഒന്നാംഘട്ട അടിസ്ഥാനസൗകര്യവികസനപദ്ധതിയിലുൾപ്പെടുത്തിയാണ് കെട്ടിട നിർമാണം പൂർത്തിയാക്കിയിട്ടുള്ളത്.ചടങ്ങിൽ അഡ്വ. ചാണ്ടി ഉമ്മൻ സ്വാഗതം ആശംസിക്കും. എം.പിമാരായ അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉപഹാരസമർപ്പണം നടത്തും. ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കെ.പി. സുധീർ റിപ്പോർട്ട് അവതരിപ്പിക്കും.ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, കെ.എസ്.സി.എസ്.ടി.ഇ. മെമ്പർ സെക്രട്ടറി പ്രൊഫ. എ. സാബു, പാമ്പാടി ബ്‌ളോക്ക്പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം, ജില്ലാ പഞ്ചായത്തംഗം രാധാ വി. നായർ, പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി, കാപ്‌കോസ് പ്രസിഡന്റ് കെ.എം. രാധാകൃഷ്ണൻ, എം.ജി. സർവകലാശാല സിൻഡിക്കേറ്റംഗം അഡ്വ. റജി സഖറിയ, എസ്.ആർ.ഐ.ബി.എസ്. ഡയറക്ടർ പ്രൊഫ. സി.എച്ച്. സുരേഷ് എന്നിവർ പ്രസംഗിക്കും.എം.ജി. സർവകലാശാല വൈസ് ചാൻസലർ പ്രെഫ. സി.ടി. അരവിന്ദ്കുമാർ, മുഖ്യമന്ത്രിയുടെ ശാസ്‌ത്രോപദേഷ്ടാവ് എം.സി. ദത്തൻ, ശാസ്ത്രസാങ്കേതികവകുപ്പ് അഡീഷണൽ ഡയറക്ടർ ബിന്ദു സി. വർഗീസ്, ഐ.ഐ.എം.സി. റീജണൽ ഡയറക്ടർ പ്രൊഫ. എസ്. അനിൽകുമാർ വടവാതൂർ, കെ.എസ്.സി.എസ്.ടി.ഇ.-സി.ഡബ്ല്യൂ.ആർ.ഡി.എം. എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. മനോജ് പി.സാമുവൽ, കെ.എസ്.സി.എസ്.ടി.ഇ.-നാറ്റ്പാക് ഡയറക്ടർ ഡോ. സാംസൺ മാത്യൂ, കെ.എസ്.സി.എസ്.ടി.ഇ.-കെ.എഫ്.ആർ.ഐ. ഡയറക്ടർ ഡോ. കണ്ണൻ സി.എസ്. വാര്യർ, കെ.എസ്.സി.എസ്.ടി.ഇ.-ഐ.സി.സി.എസ്. ഡയറക്ടർ ഡോ. കെ. രാജേന്ദ്രൻ, കെ.എസ്.സി.എസ്.ടി.ഇ.-കെസോം ഡയറക്ടർ പ്രൊഫ. പി.കെ. രത്‌നകുമാർ, കെ.എസ്.സി.എസ്.ടി.ഇ.-എം.ബി.ജി.ഐ.പി.എസ്. ഡയറക്ടർ ഡോ.എൻ.എസ്. പ്രദീപ്, ആർ.ഐ.ടി. പ്രിൻസിപ്പൽ ഡോ.എ. പ്രിൻസ്, ജില്ലാ സഹകരണ ആശുപത്രി ഡയറക്ടർ ഇ.എസ്. സാബു, പാമ്പാടി ഗ്രാമപഞ്ചായത്ത് വൈസ്് പ്രസിഡന്റ് പി. ഹരികുമാർ, ഗ്രാമപഞ്ചായത്തംഗങ്ങളായ ജിനു എം.സ്‌കറിയ, ടി.കെ. അനീഷ്‌മോൻ, സുജാതാ ശശീന്ദ്രൻ, ഏലിയാമ്മ ആന്റണി, സെബാസ്റ്റിയൻ ജോസഫ്, ഷേരളി തര്യൻ, പി.എസ്. ഉഷാകുമാരി, പി.വി. അനീഷ്, പി.എസ്. ശശികല, മേരിക്കുട്ടി മർക്കോസ്, സുനിതാ ദീപു, എ.കെ. തങ്കപ്പൻ, സാബു എം. ഏബ്രഹാം, അച്ചാമ്മ തോമസ്, ടി.എൻ. സന്ധ്യാമോൾ, കുര്യൻ, ആശാ സണ്ണി, രാജി ഏബ്രഹാം, വെള്ളൂർ സഹകരണ ബാങ്ക് പ്രസിഡന്റ് സുരേഷ് കെ. ഏബ്രഹാം, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.എസ്. റെജി, ഏബ്രഹാം ഫിലിപ്പ്, കെ.ആർ. ഗോപകുമാർ, ജെയിംസ് തോമസ്, അഡ്വ.കെ. സുനിൽകുമാർ എന്നിവർ പങ്കെടുക്കും.

Advertisements

Hot Topics

Related Articles