വാടകക്കാരായ വ്യാപാരികൾക്ക് 18 ശതമാനം ജിഎസ്ടി : വ്യാപാരി വ്യവസായി സമിതി ജിഎസ്ടി ഓഫീസ് മാർച്ച് നടത്തി

കോട്ടയം: വാടകക്കാരായ വ്യാപാരികൾക്ക് 18 ശതമാനം ജിഎസ്ടി ചുമത്തിയ കേന്ദ്ര ജി എസ് ടി കൗൺസിലിന്റെ തീരുമാനം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. തിരുനക്കര ഗാന്ധി സ്ക്വയറിൽ നിന്ന് ആരംഭിച്ച പ്രകടനം ജിഎസ്ടി ഓഫീസിനു മുന്നിൽ സമാപിച്ചു. തുടർന്ന് നടത്തിയ ധർണ്ണ സമിതി ജില്ലാ പ്രസിഡണ്ട് ഔസേപ്പച്ചൻ തകിടിയൽ ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗം PA അബ്ദുൽ സലീം അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി ജോജി ജോസഫ്, സംസ്ഥാന കമ്മിറ്റി അംഗം എം കെ സുഗതൻ, രാജേഷ് കെ മേനോൻ, പി ആർ ഹരികുമാർ, സുമേഷ് ശങ്കർ, കെ എ അഷറഫ് കുട്ടി, ടിജെ മാത്യു തെങ്ങും പ്ലാക്കൽ, ടി.വി .കുഞ്ഞുമോൻ. ബേബിച്ചൻ തയ്യിൽ എന്നിവർ പ്രസംഗിച്ചു ചില്ലറ ഇടത്തരം വ്യാപാര മേഖലയിൽ ദൂര വ്യാപകമായ പ്രത്യാഘാതമുണ്ടാകുന്ന ഈ തീരുമാനം റദ്ദാക്കി ഇല്ലെങ്കിൽ കൂടുതൽ വ്യാപാരികളെ പങ്കെടുപ്പിച്ച വലിയ പ്രക്ഷോഭത്തിന് വ്യാപാരി വ്യവസായ സമിതി നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.കെ റ്റി സൈമൺ, ജി ജി സന്തോഷ് കുമാർ, ദീപു സുരേന്ദ്രൻ ,അശോക് കുമാർ പൂവക്കളം, അബ്ദുൾ ഖാദർ, വിജി ശശി, എൻ എസ് സുരേഷ് കുമാർ, ഷാൽ കുമാർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles