കോട്ടയം: ചരിത്രപ്രസിദ്ധമായ താഴത്തങ്ങാടി ജുമാ മസ്ജിദിൽ നടന്നു വരുന്ന ജീലാനി ആണ്ട് നേർച്ച പ്രാർത്ഥനാ സമ്മേളനത്തോടെ സമാപിച്ചു. താഴത്തങ്ങാടി ജുമാ മസ്ജിദ് ചീഫ് ഇമാം എൻ കെ ഷെഫീഖ് ഫാളിൽ മന്നാനി ഉൽബോധന പ്രഭാഷണവും പ്രാർത്ഥനയും നിർവഹിച്ചു. ഇമാം സദക്കത്തുള്ള അദനി, ഇമാം ജുബൈർ അദനി തുടങ്ങിയവർ ആത്മീയ സദസ്സുകൾക്ക് നേതൃത്വം നൽകി.നേർച്ചയോട് അനുബന്ധിച്ച് നടന്ന അന്നദാന വിതരണം ജമാഅത്ത് പ്രസിഡൻറ് കെ കെ മുഹമ്മദ് സാലി നിർവഹിച്ചു.ജനറൽ സെക്രട്ടറി കെ കെ അബ്ദുൽ നാസർ,ട്രഷറർ അഷറഫ് ചാത്തൻകോട്, വൈ:പ്രസിഡൻറ് സി എം യൂസഫ്,ജോ: സെക്രട്ടറി അൻവർ പാഴൂർ,മെമ്പർമാരായ നൂറുദ്ദീൻ മേത്തർ,ബഷീർ മേത്തർ,റാഷിദ് കുമ്മനം, എം കെ ഷാജി, അൻവർ സാദത്ത്,അഫ്സൽ റഹ്മാൻ , എം ഐ ഈസാ കുട്ടി, സാജിദ് പി.പി,ശിഹാബ് പറമ്പിൽ,സുജായി യൂനിസ് എന്നിവർ പങ്കെടുത്തു.