നീതിനിർവ്വഹണത്തിൽഫോറൻസിക് മെഡിസിന് നിർണ്ണായ പങ്ക് : ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ

ഗാന്ധിനഗർ (കോട്ടയം) : നീതി നിർവ്വഹണത്തിൽ ഫോറൻസിക് മെഡിസിന് നിർണ്ണായക പങ്കുണ്ടെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ . ഫോറൻസിക് മെഡിസിൻ വിദഗ്ദ്ധരുടെ സംഘടനയായ അസ്സോസിയേഷൻ ഓഫ് ഫോറൻസിക് മെഡിസിൻ എക്സ്പർട്ട്സ്, കേരള സംഘടിപ്പിച്ച പ്രഥമ ദ്വിദിന ദേശീയ കോൺഫറൻസ് കോട്ടയം മെഡിക്കൽ കോളേജിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം.കോട്ടയംമെഡിക്കൽകോളജ്പ്രിൻസിപ്പാൾ ഡോ വർഗ്ഗീസ് പുന്നൂസ് അദ്ധ്യക്ഷത വഹിച്ചു.മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ തോമസ് മാത്യൂ മുഖ്യ പ്രഭാഷണം നടത്തി. ഫോറൻസിക് മെഡിസിൻ വിഭാഗം മേധാവിയും അസോസിയേഷൻ പ്രസിഡൻ്റുമായ ഡോലിസ ജോൺ സ്വാഗതവും,തിരുവനന്തപുരം മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം അസിസ്റ്റൻ്റ് പ്രൊ: സംഘടനയുടെ സെക്രട്ടറി ഡോ ടി എം മനോജ് നന്ദി പറഞ്ഞു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്ഇന്ന് രാവിലെ ആരംഭിച്ച സമ്മേളനം നാളെ സമാപിക്കും

Advertisements

Hot Topics

Related Articles