കോട്ടയം: വാകത്താനത്ത് മുൻ വൈരാഗ്യത്തെ തുടർന്ന് അർദ്ധരാത്രി വീടുകയറി ആക്രമിച്ചു യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്നു പ്രതികൾ പിടിയിൽ. വാകത്താനം പരിയാരം കൊല്ലംപറമ്പിൽ വീട്ടിൽ മാത്യു തോമസ് (23), പരിയാരം ഇട്ടിയാനികൾ വീട്ടിൽ അരുൺ ഗോപി (20), പരിയാരം കളപ്പുരയ്ക്കൽ വീട്ടിൽ കെ.എസ് ഷാരോൺ (20) എന്നിവരെയാണ് വാകത്താനം പൊലീസ് പിടികൂടിയത്. തോട്ടയ്ക്കാട് പരിയാരം അഞ്ചേരിപ്പള്ളിയ്ക്കു സമീപത്തെ വീട്ടിലാണ് പ്രതികൾ ആക്രമണം നടത്തിത്. ആക്രമണത്തിൽ കുന്നക്കാട്ട് വീട്ടിൽ ഷിനോയ്ക്ക് കുത്തേറ്റു. ഇയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. മുൻ വൈരാഗ്യത്തെ തുടർന്ന് പ്രതികൾ ഷിനോയുടെ വീട്ടിൽ കയറി ആക്രമണം നടത്തുകയായിരുന്നു. സംഘർഷം നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ
വാകത്താനം പോലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ എസ് ഐ അനിൽകുമാറിന്റെ എംകെ യുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ജീമോൻ മാത്യു, സീനിയർ സിവിൽ പോലീസ് ഓഫീസർ വിപിൻ കുമാർ, ഹോം ഗാർഡ് ജോൺസൺ ജേക്കബ് എന്നിവർ സ്ഥലത്തെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവ സ്ഥലത്ത് നിന്ന് തന്നെ പ്രതികളെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തു. പ്രതി മാത്യു തോമസിന്റെ ചേട്ടൻ അലക്സുമായി ആക്രമണത്തിൽ പരിക്ക് പറ്റിയ ഷിനോയി നേരത്തെ വഴക്കുണ്ടായിരുന്നു ഇതിനെ ചോദ്യം ചെയ്യാനായി പ്രതികൾ ഷിനോയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഷിനോയിയെ കത്തികൊണ്ട് കുത്തുകയായിരുന്നു. മൂന്നു പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും.