കാരിത്താസ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ ക്യാൻസർ അതി ജീവിതരുടെ സംഗമം നടത്തി

കോട്ടയം : ലോക സ്തനാർബുദ ബോധവൽക്കരണ മാസം ആചരിക്കുന്നതിന്റെ ഭാഗമായി കാരിത്താസ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തിൽ വച്ച് “ജീവിതത്തെ മാറോടു ചേർക്കാം” എന്ന പേരിൽ സംഘടിപ്പിച്ച ക്യാൻസർ അതിജീവിതരുടെ സംഗമം നടത്തി.പ്രൊഫ. ഡോ. ജോസ് ടോം ( എച്ച് ഒ ഡി & സീനിയർ കൺസൾട്ടന്റ് റേഡിയേഷൻ ഓങ്കോളജിസ്റ്റ്, കാരിത്താസ് ഹോസ്പിറ്റൽ) സ്വാഗതവും നിർവ്വഹിച്ചു. കാരിത്താസ് ഹോസ്പിറ്റലിന്റെ ഡയറക്ടറും സിഇഒയുമായ റവ. ഡോ. ബിനു കുന്നത്ത് അധ്യക്ഷ പ്രസംഗം നടത്തി. ചടങ്ങിൽ, സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ ശ്രീമതി നിഷ ജോസ് കെ മാണിയും പ്രമുഖ ഗായക അവനിയും ക്യാൻസർ അതിജീവനത്തെ കുറിച്ചുള്ള പ്രചോദനാത്മകമായ വാക്കുകൾ പങ്കുവച്ചു. ക്യാൻസറിന് അതി ജീവിച്ച് കടന്നുവന്ന വിവിധ തുറകളിൽ ജോലിചെയ്യുന്നവരായ പുരുഷന്മാരുടെയും സ്ത്രീകളുടെയും പങ്കാളിത്തം പരിപാടിക്ക് മാറ്റുകൂട്ടി. ജീവിതത്തിലെ യഥാർത്ഥ താരങ്ങളായ ഓരോ വ്യക്തിത്വങ്ങളെയും ഒരുമിച്ചു കണ്ടതിലും സമൂഹത്തിന്റെ മുൻപിൽ അവരെ കൊണ്ടു വരുവാനും സാധിച്ചതിൽ ഉള്ള സന്തോഷം ഹോസ്പിറ്റൽ ഡയറക്ടർ ഫാ ബിനു കുന്നത്ത് അറിയിച്ചു.ക്യാൻസർ അതിജീവിതരെ ആദരിച്ചുകൊണ്ട് കാരിത്താസ് ഹോസ്പിറ്റലിലെ ജോയിന്റ് ഡയറക്ടർമാർ സമ്മാനദാനവും നിർവഹിച്ചു. ക്യാൻസർ രോഗികൾക്കുള്ള സാമ്പത്തിക സഹായമായ സഞ്ജീവനി ഫണ്ട്‌ ഒരുക്കുന്ന ഫെഡറൽ ബാങ്കിനെയും ചടങ്ങിൽ അനുമോദിച്ചു. 20 വർഷത്തിന് മുകളിലായുള്ള കാരിത്താസ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂഷന്റെ സേവനം നാടിന് നന്മയാണ്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.