കോവിഡിന് ശേഷം രാജ്യത്തെ പിടിമുറുക്കാൻ അടുത്ത കൊലയാളി. ലോകത്തെ ഏറ്റവും അപകടകരമായ പകർച്ചവ്യാധികളിലൊന്നാണ് ക്ഷയ രോഗം. ഇന്ത്യയുൾപ്പെടെ മിക്ക വികസ്വര രാജ്യങ്ങളിലെയും ഏറ്റവും പ്രധാനപ്പെട്ട പൊതുജനാരോഗ്യ പ്രശ്നമാണ് ക്ഷയം. എന്നാൽ ഇപ്പോൾ ഏറ്റവും കൂടുതൽ ക്ഷയരോഗം ബാധിക്കുന്നത് ഇന്ത്യയിലാണ് എന്നാണ് റിപ്പോർട്ട് പുറത്ത് വരുന്നത്.
ഇന്ത്യയിൽ 26 ശതമാനം ഇന്തോനേഷ്യ 10 ശതമാനം ചൈന 6.8 ശതമാനം, ഫിലിപ്പീൻസ് 6,8 ശതമാനം പാകിസ്താൻ 6.3 ശതമാനം എന്നിങ്ങനെയാണ് റിപ്പോർട്ട്. 2023 ൽ ഏകദേശം 82 ലക്ഷം ആളുകൾക്കാണ് പുതുതായി ക്ഷയം രോഗം സ്ഥീരികരിച്ചിട്ടുള്ളത്. 1995ൽ ലോകാരോഗ്യ സംഘടനയുടെ ആഗോള ടി.ബി നിരീക്ഷണം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതിൽ 55 ശതമാനം പുരുഷൻമാരും 33 ശതമാനം സ്ത്രീകളും 12 ശതമാനം കുട്ടികളുമാണ്. കോവിഡിന് ശേഷം ലോകത്തിലെ ഏറ്റവും വലിയ കൊലയാളിയായ പകർച്ചവ്യാധിയായി ക്ഷയരോഗം തിരിച്ചെത്തിയിരിക്കുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം 2022ൽ 1.32 ദശലക്ഷത്തിൽ നിന്ന് 2023 ൽ 1.25 ദശക്ഷമായി കുറഞ്ഞെങ്കിലും ക്ഷയരോഗം ബാധിച്ചലരുടെ എണ്ണം 10 ദശലക്ഷമായി ഉയർന്നു. രോഗകാരണമായ മൈക്കോ ബാക്ടീരിയം ട്യൂബർകുലോസിസ് എന്ന സൂക്ഷ്മാണുവിനെ കണ്ടെത്തിയിട്ട് 142 വർഷമായി. അറുപതിലേറെ വർഷങ്ങളായി ഫലപ്രദമായ മരുന്നുകൾ കണ്ടുപിടിക്കപ്പെട്ടിട്ട്. എന്നിട്ടും ഇതുവരെയും ക്ഷയരോഗത്തെ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല എന്നത് ലോകമെങ്ങുമുള്ള ആരോഗ്യ പ്രവർത്തകരെ ഏറെ അലട്ടുന്ന പ്രശ്നമാണ്. ക്ഷയം ഏത് അവയവത്തെയും ബാധിക്കാമെങ്കിലും 80 ശതമാനം കേസുകളിലും ശ്വാസകോശങ്ങളാണ് ഇര. വായുമാർഗം പകരുന്ന ഒരു രോഗമാണിത്. ക്ഷയ രോഗാണു ശരീരത്തിലെത്തിയതുകൊണ്ട് മാത്രം ഒരാൾ രോഗിയാവണമെന്നില്ല. ശരീരത്തിൽ സജീവമല്ലാതെ കഴിയാൻ ഈ അണുക്കൾക്ക് പ്രത്യേക കഴിവുണ്ട്. നമ്മുടെ പ്രതിരോധശേഷി, രോഗാണുക്കളുടെ എണ്ണം, ആക്രമണോൽസുകത എന്നിങ്ങനെ നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് രോഗം ബാധിക്കുമോ ഇല്ലയോ എന്ന് പറയാനാവുക.
യഥാർഥത്തിൽ രോഗാണു ഉള്ളിൽ പ്രവേശിക്കുന്ന 95 ശതമാനം പേർക്കും രോഗബാധ ഉണ്ടാകാറില്ല എന്നതാണ് വസ്തുത. ലോക ജനസംഖ്യയിൽ മൂന്നിലൊന്നു പേരിലും ക്ഷയരോഗാണുക്കൾ സജീവമല്ലാത്ത അവസ്ഥയിൽ കാണപ്പെടുന്നുണ്ട്. നമ്മുടെ പ്രതിരോധ ശേഷി കുറയുമ്പോൾ ഇത്തരം അണുക്കൾക്ക് സജീവമാകാനും രോഗമുണ്ടാക്കാനും സാധിക്കും. ഇടയ്ക്കിടെയുണ്ടാകുന്ന പനി, രണ്ടാഴ്ചയിലേറെ നീണ്ടു നിൽക്കുന്ന ചുമ, ശരീരക്ഷീണം, ഭാരക്കുറവ്, നെഞ്ചുവേദന എന്നിവയാണു ശ്വാസകോശത്തെ ബാധിക്കുന്ന ക്ഷയ രോഗത്തിന്റെ പ്രധാന രോഗലക്ഷണങ്ങൾ.