കോട്ടയം: മാങ്ങാനെ സെന്റ് പീറ്റേഴ്സ് ദേവാലയത്തിലെ ടാപ്പ് മോഷണക്കേസിൽ പള്ളി അസിസ്റ്റന്റിനെ കുടുക്കാൻ ശ്രമിച്ച ഇടവക ഭാരവാഹിയ്ക്കെതിരെ വിശ്വാസികൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. പള്ളിയിലെ അസിസ്റ്റന്റിനെ മോഷണക്കേസിൽ കുടുക്കാൻ ശ്രമിച്ച് പരാജയപ്പെട്ടിട്ടും, യഥാർഥ മോഷ്ടാവിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും കള്ളം പ്രചരിപ്പിച്ച പള്ളി ഭാരവാഹിയ്ക്ക് തെല്ലും കുറ്റബോധം ഇല്ലെന്നതാണ് പള്ളി വിശ്വാസികൾ ആരോപിക്കുന്നത്.
കർത്താവിന്റെ വിശ്വാസപ്രമാണങ്ങളെ പിൻതുടർന്ന ഒരു വിശ്വാസിയാണ് പള്ളിയിൽ കമ്മിറ്റിയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇത്തരത്തിൽ പള്ളി പ്രമാണങ്ങളെയും കർത്താവിനെയും പിൻതുടരുന്ന ഒരാളാണ് കള്ളം പ്രചരിപ്പിച്ചിട്ടും യാതൊരു വിധ കുറ്റബോധവുമില്ലാതെ ഇത്തരത്തിൽ ഇപ്പോഴും നടക്കുന്നത്. ഇത് പള്ളിയിലെ വിശ്വാസികൾക്കിടയിൽ കടുത്ത എതിർപ്പിന് ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസമാണ് മാങ്ങാനം ദേവാലയത്തിലും സമീപത്തെ സ്കൂളിലും കയറിയ മോഷ്ടാവ് പൈപ്പ് മോഷ്ടിച്ചു കടന്നു കളഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, ഈ വിഷയത്തിൽ പരാതി നൽകിയ പള്ളി ഭാരവാഹികളിൽ ഒരാൾ പള്ളിയിലെ സഹായിയെ പ്രതിയാക്കാനുള്ള ഗൂഡാലോചനയ്ക്ക് കൂട്ടു നിൽക്കുകയാണ് ചെയ്തത്. ഇത്തരത്തിൽ ചെയ്തതിനെതിരെ പള്ളിയിലെ സഹായി ബിഷപ്പിന് അടക്കം പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ, ഈ വിഷയത്തിൽ ഇനിയും നടപടിയെടുക്കാൻ സഭ തയ്യാറായില്ല. ഇതേ തുടർന്നാണ് വിശ്വാസികൾ കടുത്ത പ്രതിഷേധവുമായി രംഗത്തിറങ്ങുന്ന സാഹചര്യമുണ്ടായിരിക്കുന്നത്.