കൊച്ചി : മുനമ്പത്തെ അറുന്നൂറില്പരം കുടുംബങ്ങള്‍ക്ക് ശാശ്വതനീതി ഉറപ്പുവരുത്തുവാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്ന് കേരളാ കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്മാന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. ആവശ്യപ്പെട്ടു. വഖഫ് അവകാശവാദങ്ങളെ തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുന്ന മുനമ്പം നിവാസികളുടെ ഭൂമിയിന്മേലുള്ള ഉടമസ്ഥാവകാശം സംരക്ഷിക്കാന്‍ ഭരണകൂടങ്ങള്‍ക്ക് കടമയുണ്ട്. ജനാധിപത്യ ഭരണക്രമം നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്ത് പൗരാവകാശ ധ്വംസനത്തിന് ഇടവരുത്തുന്ന നിലയില്‍ മുനമ്പത്തെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ വഴിതെറ്റിപ്പോയാല്‍ അപകചകരമായ പ്രത്യാഘാതങ്ങള്‍ക്കാണ് ഇടവരുത്തുന്നതെന്നുള്ള യാഥാര്‍ത്ഥ്യം എല്ലാവരും ഉള്‍ക്കൊള്ളാന്‍ സന്നദ്ധരാകണം. ഇത്തരത്തിലുള്ള ദുരവസ്ഥ ഒഴിവാക്കി മുനമ്പത്തെ കുടുംബങ്ങളോട് നീതി കാണിക്കാന്‍ കഴിയുന്ന വിധത്തിലുള്ള പ്രശ്ന പരിഹാരത്തിന് സര്‍ക്കാര്‍ ആവശ്യമായ ഉക്ഷയകക്ഷി ചര്‍ച്ചകള്‍ക്ക് അവസരമുണ്ടാക്കണം. 1992 ആഗസ്റ്റിന് മുനമ്പത്തെ കുടുംബങ്ങള്‍ക്ക് വിലയാധാര പ്രകാരം സര്‍ക്കാര്‍ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് രജിസ്ട്രേഷന് നടത്തി ഫാറൂക്ക് കോളേജ് കൊടുത്തിട്ടുള്ളതാണ്. റവന്യു വകുപ്പ് പിന്നീട് ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച് മുനമ്പത്തെ സ്ഥലം വാങ്ങിയ വ്യക്തികളുടെ പേരില്‍ പോക്കുവരവ് നടത്തി ഉടമസ്ഥാവകാശം രേഖപ്പെടുത്തിയിട്ടുള്ളതാണ്. ഈ ഭൂമി വില്‍പ്പന നടത്തിയപ്പോള്‍ വാങ്ങിയവര്‍ കൊടുത്ത മുഴുവന്‍ പണവും ഫറൂക്ക് കോളേജിന്റെ വികസനത്തിനുവേണ്ടിയാണ് ചിലവഴിച്ചിട്ടുള്ളതെന്ന് കാണാന്‍ കഴിയും. ഇത്തരത്തിലുള്ള യാഥാര്‍ത്ഥ്യങ്ങള്‍ പരിശോധിച്ച് കണ്ടെത്തുന്നതിലൂടെ വഖഫ് ബോര്‍ഡ് ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് വ്യക്തമാകുന്നുണ്ട്. ഈ സാഹചര്യങ്ങള്‍ വസ്തുതാപരമായി പരിശോധിച്ച് ബന്ധപ്പെട്ട എല്ലാവരേയും നിജസ്ഥിതി ബോദ്ധ്യപ്പെടുത്തി തൃപ്തികരമായ പ്രശ്ന പരിഹാരം ഉണ്ടാക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയണം. മതസൗഹാര്‍ദ്ദം ഏറ്റവും ശക്തമായി സംരക്ഷിക്കുന്ന അനുഗ്രീത നിലപാടുള്ള സംസ്ഥാനമാണ് കേരളമെന്നത് അഭിമാനത്തോടെയാണ് നമ്മുടെ നാട് അംഗീകരിക്കുന്നത്. മതമൈത്രി ഊട്ടിയുറപ്പിക്കാന്‍ കേരളജനതയ്ക്ക് കഴിയുന്നതുകൊണ്ടാണ് മനുഷ്യസൗഹാര്‍ദ്ദവും പവിത്രതയോടെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്നത്. ഇതെല്ലാം തകര്‍ക്കപ്പെടാതെ സംരക്ഷിക്കപ്പെട്ടാല്‍ മാത്രമേ കേരളത്തിന് ഇനിയും കൂടുതല്‍ വളര്‍ച്ച കൈവരിക്കാന്‍ കഴിയൂ എന്ന യാഥാര്‍ത്ഥ്യം ഭരണ – പ്രതിപക്ഷ കക്ഷികളും എല്ലാ സമുദായങ്ങളും ഒരുപോലെ കാണേണ്ടതായിട്ടുണ്ട്. ഇത്തരത്തിലുള്ള വിശാലമായതും വിട്ടുവീഴ്ച ചെയ്യുന്നതുമായ നിലപാടുകള്‍ ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന കേരളത്തിന്റെ മുഖമുദ്രയെ ബലപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. ഈ ഒരു അടിസ്ഥാന കാഴ്ചപ്പാടോടെ മുനമ്പം പ്രശ്നം പരിഹരിക്കാന്‍ യു.ഡി.എഫ്. മുന്നണിക്കുള്ളില്‍ ഗുണപരമായ ഇടപെടല്‍ നടത്താന്‍ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാനും യു.ഡി.എഫ്. സീനിയര്‍ നേതാക്കളില്‍ മുന്‍നിരക്കാരനുമായ ശ്രീ. പി.ജെ. ജോസഫ് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ കാര്യമായ പരിശ്രമം നടത്തുന്നതാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലീം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബ് തുടങ്ങിയ നേതാക്കളെ കൂടി ബന്ധപ്പെടുത്തി വഖഫ് ബോര്‍ഡിന് സഹകരിപ്പിച്ചുകൊണ്ട് പ്രശ്ന പരിഹാരം കണ്ടെത്തുന്നതിന് കേരളാ കോണ്‍ഗ്രസ് നേതൃത്വം യു.ഡി.എഫ്. ല്‍ ഫലപ്രദമായ പ്രവര്‍ത്തനം നടത്തുന്നതാണ്. ച്ച വഖഫ് നിയമത്തിലെ ജനാധിപത്യ വിരുദ്ധ നിലപാടുകള്‍ തിരുത്തണമെന്നുള്ള അഭിപ്രായമാണ് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളത്. വഖഫ് നിയമഭേദഗതി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതിനെതിരെ രാജ്യത്ത് പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത് കണക്കിലെടുത്ത് കുറ്റമറ്റ നിലയിലുള്ള നിയമഭേദഗതിയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകേണ്ടത് അത്യന്താപേക്ഷിതമാണ്. കൂടുതല്‍ കൂടിയാലോചനകളും വിശദമായ ചര്‍ച്ചയും ആവശ്യമുള്ള വഖഫ് ബോര്‍ഡ് നിയമപ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഗൗരവമേറിയ പഠനത്തിനും വിശദമായ വിലയിരുത്തലിനും അവസരമുണ്ടാക്കണം. ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് ലോക്സഭയിലും രാജ്യസഭയിലും തുറന്ന ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ വേദിയൊരുക്കണം. ഇന്ത്യയുടെ മതേതരത്വ വീക്ഷണത്തിന് കോട്ടം തട്ടാതെ രാജ്യത്ത് നിയമനിര്‍മ്മാണം നടത്താന്‍ ഭരണകൂടങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ഇതിനൊക്കെ തയ്യാറാകാതെ വന്നാല്‍ ശക്തമായ എതിര്‍പ്പോടെ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി പ്രതികരിക്കുന്നതാണ്. വഖഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിന് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി ഒരു ലീഗല്‍ ടീമിന് രൂപം നല്‍കിയിട്ടുണ്ട്. ഇവരുടെ റിപ്പോര്‍ട്ടും പാര്‍ട്ടി പരിശോധിക്കുന്നതാണ്. കര്‍ഷകജനതയുടെ കുടിയിറക്കിനെതിരെയും കൈവശഭൂമിയുടെ പരിപൂര്‍ണ്ണ ഉടമസ്ഥാവകാശം സംരക്ഷിക്കുന്നതിനും വേണ്ടി കേരളത്തില്‍ എല്ലാ കാലഘട്ടങ്ങളിലും ഉറച്ച നിലപാട് സ്വീകരിക്കുകയും അതിശക്തമായ ജനകീയ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത രാഷ്ട്രീയ പ്രസ്ഥാനം കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. ഈ കാലഘട്ടത്തില്‍ ഉയര്‍ന്നുവന്നിരിക്കുന്ന മുനമ്പം ജനതയുടെ അതിജീവന പോരാട്ടത്തിലും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കേരളാ കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ നേതൃയോഗം തീരുമാനമെടുത്തു. ഇതിന്റെ ഭാഗമായി കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാന – ജില്ലാ നേതാക്കള്‍ ഉള്‍പ്പെടുന്ന പ്രതിനിധി സംഘം മുനമ്പം സമരപ്പന്തല്‍ സന്ദര്‍ശിക്കുന്നതും സമരസമിതിയുമായി ചര്‍ച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ വഖഫ് നിയമഭേദഗതിമൂലം ഉണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടേണ്ടതുപോലെ സംസ്ഥാനസര്‍ക്കാരിനും ജനോപകാരപ്രദമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ കഴിയുന്നതാണ്. കര്‍ണാടകയില്‍ വിജയപുരയില്‍ 1200 ഏക്കര്‍ കൃഷിഭൂമി വഖഫ് ഭൂമിയായി വിജ്ഞാപനം ചെയ്തതിനെതിരെ ജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക് വന്നപ്പോള്‍ നടപടി തിരുത്താന്‍ കര്‍ണാടക സര്‍ക്കാര്‍ ഉടനടി തീരുമാനമെടുത്തത് സമീപ ദിവസങ്ങളിലാണ്. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഔദ്യോഗിക സമിതിയാണ് വഖഫ് ബോര്‍ഡ് എന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിന് വലിയ സാധ്യതയാണുള്ളത്. മുനമ്പം വിഷയത്തെ നിഷ്പക്ഷമായി വിലയിരുത്തി നീതിപൂര്‍വ്വമായ പ്രശഅന പരിഹാരത്തിന് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ബന്ധപ്പെട്ട എല്ലാവരുമായി കൂടിയാലോചനകള്‍ നടത്തുന്നതിന് എത്രയും പെട്ടെന്ന് മുന്നോട്ടുവരണമെന്ന് കേരളാ കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്മാന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. അഭ്യര്‍ത്ഥിക്കുന്നു.