കോട്ടയം : പ്രായമായ അനാഥരായ അമ്മമാരെയും അച്ഛൻമാരെയും പൊന്ന് പോലെ നോക്കുന്ന കോട്ടയത്തെ കേന്ദ്രമാണ് സ്നേഹക്കൂട് അഭയ മന്ദിരം. എന്നാൽ ഇവിടെ ഇപ്പോൾ വരുന്ന ഫോൺ കോൾ കൊണ്ട് വലഞ്ഞിരിക്കുകയാണ് ഇവിടുത്തെ പ്രധാന സംഘാടകയായ നിഷ സ്നേഹക്കൂട്. വിവിധ സ്ഥലങ്ങളിൽ നിന്ന് വിവാഹത്തിനായി പെൺകുട്ടികളെ ചോദിച്ച് വിളിക്കുന്നവരുടെ എണ്ണം വർദ്ധിച്ചതാണ് നിഷ സ്നേഹക്കൂടിനെ പൊറുതി മുട്ടിച്ചത്. ശല്യം സഹിക്കവയ്യാതെ നിഷ ഫെയ്സ് ബുക്കിൽ പങ്ക് വയ്യ കുറിപ്പ് ഇങ്ങനെ : ഫോൺ രാവിലെ 6.25 ബെല്ലടിക്കുന്നു,എഴുന്നേറ്റു ഫോണേടുത്തു.ഹലോ :സ്നേഹക്കൂട് ആണോ?ഞാൻ:അതെ മേഡം സ്നേഹക്കൂടാണ്, നമസ്തേ !* നമസ്കാരംഎൻ്റെ പേര് സത്യഭാമ എന്നാണ്ഞാൻ പാലക്കാട് ജില്ലയിലെ ചിറ്റൂർ എന്ന സ്ഥലത്ത് നിന്നും വിളിക്കുന്നു.ഒരു അത്യാവശ്യ കാര്യം അറിയാനാണ് വിളിക്കുന്നത്.ഞാൻ: അതിനെന്താ മേഡം പറഞ്ഞോളൂ.* ഞങ്ങളുടെ വീട്ടിൽ മൂന്ന് പെണ്ണും ഒരാണുമാണ്. ഞങ്ങൾ xxxx ജാതിയിൽ പെട്ടവരാണ്, അച്ഛൻ പതിനഞ്ച് വർഷമായി മരിച്ചിട്ട്,വീട്ടിൽ പ്രായമായ അമ്മയുണ്ട്.ഞാൻ: ക്ഷമിക്കണം മേഡം മക്കളുള്ള അച്ഛനമ്മമാരെ സ്നേഹക്കൂട്ടിൽ എടുക്കുവാൻ കഴിയുകയില്ല.* അയ്യോ! അതിനല്ലഅച്ഛൻ മരിച്ചതോടെ ഞങ്ങൾ മൂന്ന് സഹോദരിമാരുടെ ഉത്തരവാദിത്വം ചേട്ടൻ്റെ തലയിലായി. ചേട്ടന് പലചരക്ക് കടയാണ്.ചേട്ടൻ ഞങ്ങളെ പഠിപ്പിച്ച് വിവാഹം ഒക്കെ നടത്തിയ പ്രാരബ്ദങ്ങൾക്കിടയിൽ ചേട്ടന് കല്യാണം കഴിക്കാൻ പറ്റിയില്ല,ചേട്ടനിപ്പോൾ 47 വയസ്സായി. ഞങ്ങൾ ഒരുപാട് ശ്രമിച്ചു നോക്കി. നടന്നില്ല.അവിടെ ഞങ്ങടെ xxxx ജാതിയിൽപ്പെട്ട പെൺകുട്ടികൾ ആരെങ്കിലും ഉണ്ടോ എന്നറിയാനായിരുന്നുഅമ്മയും ഞങ്ങളുമെല്ലാം യാഥാസ്ഥിതികരായതിനാൽ മറ്റൊരു ജാതിയിൽ നിന്നും പെണ്ണിനെ വേണ്ട എന്നാണ് തീരുമാനിച്ചിരിക്കുന്നത്.അവിടെ ഞങ്ങടെ xxxx ജാതിയിൽ പെട്ട40 വയസ്സിനുള്ളിൽ പ്രായമുള്ള കുട്ടികളുണ്ടോ? (രാവിലെ വിളിച്ചുണർത്തി പെണ്ണുണ്ടോ എന്ന് ചോദിച്ചതിലല്ല, സഹോദരന് ഇത്രയും വയസ്സായിട്ടും സ്വന്തം ജാതിയിൽ നിന്നു തന്നെ കെട്ടിക്കാനിരിക്കുന്ന ആ സഹോദരിയോടുള്ള സകല ദേഷ്യവും ഉള്ളിലൊതുക്കി ഞാൻ: മേഡം സ്നേഹക്കൂടൊരു വ്യദ്ധസദനമാണ്, ഇവിടെ പ്രായമായ അമ്മമാർ മാത്രമേയുള്ളൂ’, പെൺകുട്ടികൾ ഇല്ല,* നമ്പർ തന്ന ആൾ അങ്ങനല്ലല്ലോ പറഞ്ഞത് അവിടെ ഇഷ്ടം പോലെ കുട്ടികൾ ഉണ്ടെന്നാണല്ലോ?ഞാൻ: മേഡം അദ്ദേഹത്തിന് തെറ്റ് പറ്റിയതാകാം* അങ്ങനെയാകാൻ വഴിയില്ലല്ലോ?നിങ്ങടെ ചാനലിൽ ഞാൻ കയറി നോക്കിയപ്പോൾ വീഡിയോകളിൽ ഒരു പാട് പെൺകുട്ടികളെ കാണാമല്ലോ?ഞാൻ: മേഡം അതിവിടെ ജോലി ചെയ്യുന്ന പെൺകുട്ടികളാണ്.* ജോലി ചെയ്യുന്നവരിൽ ഞങ്ങടെ xxxx ജാതിക്കാർ ഉണ്ടെങ്കിൽ അതായാലും മതി.ചേച്ചി വിടാൻ ഭാവമില്ല,ജാതി പറച്ചിലിൽ ഉള്ളിൽ തികട്ടി വന്ന സകല ദേഷ്യവും കടിച്ചു പിടിച്ചു കൊണ്ട് ഞാൻ: ( ജീവകാരുണ്യ പ്രവർത്തകർ ദേഷ്യപ്പെടാൻ പാടില്ലല്ലോ?)പൊന്നുമേഡം അവരെല്ലാം വിവാഹിതരാണ്.* ആണോ? എങ്കിൽ താങ്കൾക്ക് അറിയാവുന്ന ഞങ്ങടെ xxxx ജാതിയിൽപ്പെട്ട പെൺകുട്ടികൾ വല്ലതുമുണ്ടെങ്കിൽ പറയാമോ?സ്നേഹക്കൂട് മ്യാരേജ് ബ്യൂറോ അല്ല മേഡം എന്ന് പറയാനാണ് തോന്നിയതെങ്കിലും സഹോദരനെ കെട്ടിച്ചു വിടാൻ പ്രയത്നിക്കുന്ന ആ സഹോദരിയുടെ നല്ല മനസ്സിനെ നമിച്ചു കൊണ്ട്ശരി മേഡം അറിയിക്കാം എന്ന് പറഞ്ഞ് വെക്കാനൊരുങ്ങിയപ്പോൾ* ഹലോ വെക്കല്ലേ.!ചേട്ടൻ്റെ ജാതകത്തിൽ 48 വയസ്സിനുള്ളിൽ കല്യാണം നടക്കണം ഇനി നാലുമാസം കൂടിയെയുള്ളൂ ,അത് കൊണ്ട് എവിടുന്നേലും പെട്ടെന്ന് കണ്ട് പിടിച്ച് തരണേ !ചേച്ചി വെക്കില്ലന്ന് മനസ്സിലായതോടെ പണ്ട് കണ്ട എതോ സിനിമയിലെ ” കമ്പിളി പുതപ്പ് ‘ ഡയലോഗ് ഓർമ്മിച്ച് റേഞ്ച് കളഞ്ഞ് വെക്കേണ്ടി വന്നു.ഇങ്ങനെയുള്ള നൂറോളം കോളുകളാണ് ഒരു ദിവസത്തിലെത്തുന്നത്. ഇത് കാരണം അച്ഛനമ്മമാരെ എറ്റെടുക്കുവാനായി വിളിക്കുന്നതും മറ്റുമായ അത്യാവശ്യ കോളുകൾ എടുക്കാൻ കഴിയാതെ വരികയാണ്ദയവായി ഞങ്ങളുടെ അവസ്ഥ കൂടി മനസ്സിലാക്കുവാൻ ശ്രമിക്കുക എന്നഭ്യർത്ഥിക്കുന്നു,