മധുരപ്രിയരാണ് പലരും. മധുരം പ്രമേഹം, അമിതവണ്ണം തുടങ്ങിയ പല അവസ്ഥകള്‍ക്കും കാരണമാകും. മധുരം ആരോഗ്യത്തിന് മാത്രമല്ല, ചര്‍മത്തിനും ദോഷമാണ്. പെട്ടെന്ന് പ്രായം തോന്നിപ്പിയ്ക്കുന്നതിന് കാരണമാകും. പഞ്ചസാരയായിത്തന്നെ കഴിയ്ക്കണം എന്നില്ല. നാം കഴിയ്ക്കുന്ന ബിസ്കറ്റ് പോലുള്ള പല വസ്തുക്കളിലും ധാരാളം മധുരമുണ്ട്. ഇതുപോലെ നാം കഴിയ്ക്കുന്ന പല വസ്തുക്കളും മധുരം ചേര്‍ത്താകും ലഭിയ്ക്കുന്നത്. ചായയിലോ കാപ്പിയിലോ പഞ്ചസാരയിടാതെ കഴിയ്ക്കണം എന്നില്ല. കുട്ടികളുടെ കാര്യത്തില്‍ മധുരം കൂടുതലായി എത്താന്‍ സാധ്യതയുമുണ്ട്. കാരണം പലപ്പോഴും അവരുടെ ഭക്ഷണ ശീലത്തില്‍ നിന്നുതന്നെ.
കുടലിലെ ബാക്ടീരിയ
പലര്‍ക്കും മധുരത്തോട് ഇഷ്ടം എന്നതല്ല, മധുരത്തോട് ആര്‍ത്തി വരുന്നുവെന്നതാണ് പ്രധാനം. മധുരത്തോട് ആര്‍ത്തി വരുമ്പോള്‍ മധുരം ഒഴിവാക്കാന്‍ കഴിയാതെ വരുന്നു. മധുരത്തോട് ഇത്തരത്തില്‍ ആര്‍ത്തി വരാന്‍ കാരണങ്ങള്‍ പലതാണ്. കുടലിലെ ആരോഗ്യകരമായ ബാക്ടീരിയയുടെ എണ്ണം കുറയുന്നത് ഇതിനുള്ള പ്രധാനപ്പെട്ട കാരണമാണ്. കുടലിലെ ബാക്ടീരിയ പാന്‍ക്രിയാസ് പ്രവര്‍ത്തനത്തിനും രോഗപ്രതിരോധശേഷിയ്ക്കും അലര്‍ജി പോലുള്ളവ തടയുന്നതിനും ഇത് പ്രധാനമാണ്. ഇതുപോലെ രക്തത്തില്‍ അയേണ്‍ കുറഞ്ഞാല്‍, അതായത് വിളര്‍ച്ചയുണ്ടായാല്‍ ഇത്തരത്തില്‍ പ്രശ്നമുണ്ടാകാം.
സ്ട്രെസ്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാല്‍സ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പര്‍ എന്നിവ കുറഞ്ഞാലും മധുരത്തോട് ആര്‍ത്തിയുണ്ടാകും. ശരീരത്തില്‍ സോഡിയം കുറഞ്ഞാലും സമയത്തിന് ആഹാരം കഴിയ്ക്കാതെ വരുമ്പോഴും സ്ട്രെസ് കൂടുമ്പോഴുമെല്ലാം മധുരത്തോട് താല്പര്യം വരുന്നത് സാധാരണയാണ്. ഇതുപോലെ കഴിയ്ക്കുന്ന ഭക്ഷണത്തില്‍ പ്രോട്ടീന്‍ അളവ് കുറഞ്ഞാലും ഇതേ അവസ്ഥയുണ്ടാകും. ഇതിന് ചില പ്രതിവിധികളുമുണ്ട്. മധുരത്തോടുള്ള ആസക്തി കുറയ്ക്കാന്‍ സഹായിക്കുന്ന ഇത്തരം ചില വഴികളെക്കുറിച്ചറിയാം.
വ്യായാമം
നല്ലതുപോലെ വ്യായാമം ചെയ്യുക, നല്ലതുപോലെ ഉറങ്ങുക എന്നിവ മധുരത്തോടുള്ള ആസക്തി കുറയ്ക്കാന്‍ സഹായിക്കും. പ്രത്യേകിച്ചും കുടലിലെ ബാക്ടീരിയയുടെ കുറവ് കാരണമാണ് വരുന്നതെങ്കില്‍ തൈര്, യോഗര്‍ട്ട് എന്നിവ കഴിയ്ക്കാം. ഇലക്കറികളും നല്ലതാണ്. അയേണ്‍ കുറവാണെങ്കില്‍ ഹീമോഗ്ലോബിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കാം. നട്സ്, സീഡ്സ്, നല്ല കടുംപച്ചനിറത്തിലെ ഭക്ഷണങ്ങള്‍ എന്നിവ നല്ലതാണ്.
കാല്‍സ്യം കുറവിന് എള്ള് വറുത്തുപൊടിച്ചത്, അഗസ്ത്യച്ചീര, ചെറിയ മീനുകള്‍ എന്നിവ നല്ലതാണ്. സി്ങ്ക്, മഗ്നീഷ്യം, കോപ്പര്‍ കുറവെങ്കില്‍ നട്സ്, സീഡ്സ് എന്നിവ കഴിയ്ക്കുക. സമയത്തിന് ആഹാരം കഴിച്ചാല്‍ ഒരു പരിധി വരെ മധുരത്തോടുള്ള താല്പര്യം കുറയ്ക്കാം.
അനാര്‍
ചിലര്‍ക്ക് വല്ലാതെ വിയര്‍ത്ത് ക്ഷീണിച്ച് തളര്‍ന്നിരുന്നാല്‍ മധുരം കഴിയ്ക്കാന്‍ തോന്നും. ഇത്തരം സന്ദര്‍ഭത്തില്‍ സംഭാരം കഴിയ്ക്കാം. സ്ട്രെസ് കാരണം വരുന്നുവെങ്കില്‍ ഡാര്‍ക്ക ചോക്ലേറ്റ് കഴിയ്ക്കുന്നത് നല്ലതാണ്. ഇതിലെ ഘടകങ്ങള്‍ ഹ്യാപ്പി ഹോര്‍മോണ്‍ ഉല്പാദത്തിന് സഹായിക്കും, സ്ട്രെസ് ഹോര്‍മോണ്‍ കുറയ്ക്കും. ഇതുപോലെ പ്രോട്ടീന്‍ കുറവെങ്കില്‍ പയര്‍, കടല പോലുള്ളവ കഴിയ്ക്കുന്നത് നല്ലതാണ്. മധുരം കഴിയ്ക്കുന്നത് നിര്‍ബന്ധമെങ്കില്‍ പഴങ്ങള്‍ കഴിയ്ക്കാം. ആപ്പിള്‍, പേരയ്ക്ക, അനാര്‍ എന്നിവ ഇതിന് ചേര്‍ന്ന് ഭക്ഷണങ്ങളാണ്.