ചങ്ങനാശേരി: സിപിഎം ചങ്ങനാശേരി ഏരിയാ സമ്മേളനം എട്ടുമുതല്‍ 12 വരെ തീയതികളില്‍ വാഴപ്പളളി പഞ്ചായത്തിലെ വലിയകുളത്തു നടക്കും.ഏഴിന് അഡ്വ. ജോസഫ് ഫിലിപ്പ് ക്യാപ്റ്റനായുള്ള ഉത്പന്നശേഖരണ ജാഥയും എട്ടിന് കൊടി, കൊടിമര, കപ്പി, കയര്‍, ബാനര്‍ ജാഥകളും നടക്കും. ഏഴിന് വൈകുന്നേരം ആറിന് ആരംഭിക്കുന്ന സാംസ്കാരിക സമ്മേളനം റാന്നി സെന്റ് തോമസ് കോളജ് മലയാളവിഭാഗം അധ്യാപകന് ഫാ. വാഴക്കുന്നം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കൈകൊട്ടിക്കളിയും ഗാനമേളയും നടക്കും. ഒമ്ബതിന് രാവിലെ പത്തിന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റംഗം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. 10ന് പ്രതിനിധി സമ്മേളനം തുടരും. 12ന് വൈകുന്നേരം 4.30ന് ചെത്തിപ്പുഴയില്നിന്നുമാരംഭിക്കുന്ന മാര്‍ച്ചും റാലിയും വലിയകുളത്തു സമാപിക്കും. തുടര്‍ന്ന് ചേരുന്ന പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം പി. രാജീവ് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി എ.വി. റസല്‍, കെ.എം. രാധാകൃഷ്ണന്, റെജി സക്കറിയ, കൃഷ്ണകുമാരി രാജശേഖരന്, പി.കെ. പത്മകുമാര്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് ഗാനമേള. പത്രസമ്മേളനത്തില്‍ ഏരിയ സെക്രട്ടറി കെ.സി. ജോസഫ്, ഏരിയ കമ്മിറ്റിയംഗങ്ങളായ കെ.ഡി. സുഗതന്, പി.എ. നിസാര്‍, അഡ്വ. ജോസഫ് ഫിലിപ്പ്, ടി.എസ്. നിസ്താര്‍, എ.എം. തമ്ബി, സ്വാഗതസംഘം ചെയര്മാന് സി. സനല്‍ കുമാര്‍, സെക്രട്ടറി സെബാസ്റ്റ്യന്‍ ആന്റണി എന്നിവര്‍ പങ്കെടുത്തു.