ബാബു ജോർജ് സിപിഎം ഏറ്റുമാനൂർ ഏരിയ സെക്രട്ടറി

കോട്ടയം : സിപിഎം ഏറ്റുമാനൂർ എരിയ സെക്രട്ടറിയായി ബാബു ജോർജ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇന്നു നടന്ന സമ്മേളനത്തിലാണ് ബാബുവിനെ വീണ്ടും തെരഞ്ഞെടുത്തത്. ആര്‍പ്പൂക്കര മണലേല്‍ പള്ളി പാരീഷ് ഹാളില്‍ ആരംഭിച്ച പ്രതിനിധി സമ്മേളനം മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് മേല്‍ സാമ്പത്തിക ഉപരോധം തീര്‍ക്കുമ്പോഴും വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങളുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. നീണ്ടൂര്‍ രക്തസാക്ഷികളുടെ സ്മാരകത്തില്‍ നിന്നും ദീപശിഖ പ്രയാണം രാവിലെ സമ്മേളന നഗരിയില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് മുതിര്‍ന്ന അംഗം കെ കെ കരുണാകരന്‍ പതാക ഉയര്‍ത്തി സമ്മേളന നടപടികള്‍ക്ക് തുടക്കം കുറിച്ചു. പ്രതിനിധി സമ്മേളനം മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. വയനാട് ദുരന്തം നടന്ന് 104 ദിവസങ്ങള്‍ പിന്നിടുമ്പോഴും വയനാട് ദുരിതബാധിതര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ യാതൊന്നും ചെയ്യാന്‍തയ്യാറായില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. പ്രധാനമന്ത്രി വയനാട് സന്ദര്‍ശിച്ചു മടങ്ങിയതല്ലാതെ കേരളത്തിനായി ഒരു പ്രഖ്യാപനവും നടത്തിയില്ല. കേരളത്തിന് അര്‍ഹതപ്പെട്ട സാമ്പത്തിക വിഹിതം നല്‍കാതെ സാമ്പത്തിക ഉപരോധം തീരുക്കുകയാണ് കേന്ദ്രം. എന്നാല്‍ വികസന പ്രവര്‍ത്തനങ്ങളില്‍ ക്ഷേമ പ്രവര്‍ത്തനങ്ങളിലും വിട്ടുവീഴ്ചയില്ലാതെ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. കെ കെ കരുണാകരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ വി റസ്സല്‍, സംസ്ഥാന കമ്മറ്റിയംഗം അഡ്വ. കെ അനില്‍കുമാര്‍, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ സി ജെ ജോസഫ്, ലാലിച്ചന്‍ ജോര്‍ജ്ജ്, ജില്ലാ കമ്മറ്റിയംഗങ്ങളായ കെ എന്‍ വേണുഗോപാല്‍, എം എസ് സാനു, അഡ്വ. വി ജയപ്രകാശ്, ഇ എസ് ബിജു, ഏരിയാ സെക്രട്ടറി ബാബു ജോര്‍ജ്ജ്, സംഘാടക സമിതി ഭാരവാഹികളായ, പി കെ ഷാജി, ജോണി വര്‍ഗ്ഗീസ്, മനോജ് ആര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. മുതിര്‍ന്ന സഖാക്കളായ എം കെ വാസു, പി വി കുര്യാക്കോസ് എന്നിവരെ മുന്‍ കേന്ദ്രകമ്മറ്റിയംഗം വൈക്കം വിശ്വന്‍ പൊന്നാടയണിയിച്ച് ആദരിച്ച. 172 പ്രതിനിധികളാണ് പ്രതിനിധിസമ്മേളനത്തില്‍ പങ്കെടുക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരം അങ്ങാടി ജംഗ്ഷനില്‍ നിന്നും ചുവപ്പുസേന മാര്‍ച്ചും കസ്തൂര്‍ബാ ജംഗ്ഷനില്‍ നിന്നും പൊതുപ്രകടനവും നടക്കും. തുടര്‍ന്ന് തൊണ്ണംകുഴി ജംഗ്ഷനില്‍ നടക്കുന്ന പൊതുസമ്മേളനം സിപിഎം കേന്ദ്രകമ്മറ്റിയംഗം കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.