പൂഞ്ഞാർ : ഈരാറ്റുപേട്ട ഉപജില്ലാ സ്കൂൾ കാലോത്സവം ” കലയാട്ടം ” പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. 70 സ്കൂളുകളിൽ നിന്നായി 3500 ൽ അധികം പ്രതിഭകൾ പങ്കെടുക്കും.മാനുവലിൽ പുതിയതായി ഉൾപ്പെടുത്തിയ ഗോത്ര കലകളായ മംഗലംകളി, പണിയ നൃത്തം, മലപുലയാട്ടം, ഇരുളനൃത്തം, പളിയനൃത്തം എന്നിവയിലും ഇത്തവണ മത്സരാർത്ഥികൾ പങ്കെടുക്കും11 വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്.സ്കൂൾ മാനേജർ പി ആർ അശോക വർമ്മ രാജ അധ്യക്ഷത വഹിച്ചു.എ ഇ ഓ ഷംല ബീവി, പ്രിൻസിപ്പൽ ആർ ജയശ്രീ, ഹെഡ്മാസ്റ്റർ എ ആർ അനുജാ വർമ്മ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ. പി ആര് അനുപമ ,ഷോൺ ജോർജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ മിനി സാവിയോ, അജിത് കുമാർ, പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗീതാ നോബിൾ, വൈസ് പ്രസിഡൻ്റ് തോമസ് ജോസ് കരിയാ പുരയിടം, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസമ്മ സണ്ണി, ക്ഷേമകാര്യ കമ്മിറ്റി. കെ ആർ മോഹനൻ നായർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി . സുശീല മോഹൻ, പഞ്ചായത്ത് മെമ്പർമാരായ . ഓൾവിൻ തോമസ്, റിസപ്ഷൻ കമ്മിറ്റി കൺവീനർ അഗസ്റ്റിൻ സേവിയർ, പിടിഎ പ്രസിഡൻ്റ് രാജേഷ് പാറക്കൽ, സ്കൂൾ ലീഡർ അനില ഷാജി എന്നിവർ സംസാരിച്ചു.