കോട്ടയം : കേന്ദ്രസർക്കാരിന്റെ കുത്തകാനുകൂല , കർഷക ദ്രോഹനയങ്ങൾക്കെതിരെ രാജ്യ വ്യാപക പ്രതിഷേധ പരിപാടികളുടെ ഭാഗമായി ആൾ ഇന്ത്യ കിസാൻ ഖേത് മസ്ദൂർ സംഘടന ജില്ലാ കമ്മറ്റി നേതൃത്വത്തിൽ കുറവിലങ്ങാട് പ്രതിഷേധ ധർണ നടത്തി. ഉൽപാദന ചിലവിന്റെ ഒന്നര മടങ്ങ് വില നൽകി കാർഷിക ഉൽപ്പന്നങ്ങൾ സർക്കാർ തന്നെ സംഭരിക്കുക, കർഷകർക്കും കർഷക തൊഴിലാളികൾക്കും പ്രതിമാസം 10,000 രൂപ വീതം പെൻഷൻ നൽകുക, കർഷകരുടെ മുഴുവൻ കടങ്ങളും എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ കളക്ടർക്ക് നിവേദനവും നൽകി.സംസ്ഥാന സെക്രട്ടറി എൻ വിനോദ് കുമാർ ധർണ്ണ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡണ്ട് ടി.ജെ ജോണിക്കുട്ടി, ജില്ലാ കമ്മിറ്റി അംഗങ്ങൾ കെ. പി വിജയൻ, എ.ജി അജയകുമാർ , സണ്ണി എം. ജെ, കുഞ്ഞുമോൻ കല്ലറ, വ്യാസൻ കല്ലറ തുടങ്ങിയവർ പ്രസംഗിച്ചു.