കോട്ടയം: ഏറ്റുമാനൂർ – മണർകാട് ബൈപ്പാസിൽ പേരൂർ ഭാഗത്ത് നിയന്ത്രണം നഷ്ടമായ കാർ രണ്ട് വാഹനങ്ങളിൽ ഇടിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. നിയന്ത്രണം നഷ്ടമായ കാർ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ പെട്രോളിംങ് വാഹനത്തിൽ ഇടിച്ച ശേഷമാണ് മറ്റൊരു കാറിൽ ഇടിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ഒൻപതരയോടെയായിരുന്നു അപകടം. എറണാകുളം ഭാഗത്തു നിന്നും വന്ന കാർ നിയന്ത്രണം നഷ്ടമായി എതിർ ദിശയിൽ നിന്നും പെട്രോളിംങ് നടത്തുകയായിരുന്ന മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ കാറിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ ഭാഗം തകർന്നു. ഇതിനു ശേഷം എറണാകുളത്തു നിന്നും എത്തിയ കാർ മറ്റൊരു കാറിലും ഇടിയ്ക്കുകായയിരുന്നു. അപകടത്തെ തുടർന്ന് ബൈപ്പാസ് റോഡിൽ ഗതാഗത തടസവും ഉണ്ടായി.