തലയോലപറമ്പ് : 35-ാമത് കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ‘ആകാശമിഠായി’ നവംബർ 27 മുതൽ 30 വരെ തലയോലപ്പറമ്പിൽ നടക്കും. എ.ജെ.ജെ.എം എച്ച്.എസ്. എസ് പ്രധാന വേദിയായിട്ടുള്ള എട്ടിടങ്ങളിലായാണ് മത്സരം നടക്കുക.13 സബ് ജില്ലകളിൽ നിന്നായി യു.പി, എച്ച്.എസ്, എച്ച്. എസ്.എസ് വിഭാഗങ്ങളിൽ നിന്നായി 10,000 കുട്ടികൾ 298 ഇനങ്ങളിലായി കലോത്സവത്തിൽ മാറ്റുരയ്ക്കും. നാളെ രാവിലെ 10.30 ന് സി.കെ. ആശ എം.എൽ.എ കലോത്സവം
ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു അദ്ധ്യക്ഷത വഹിക്കും. വൈക്കം മഹമ്മദ് ബഷീറിന്റെ നാട്ടിൽ നടക്കുന്ന കലോത്സവത്തിന് അദ്ദേഹ ത്തിന്റെ പ്രേമലേഖനം എന്ന കഥയിലെ പ്രതീക്ഷകളുടെ പ്രതീകമായ ആകാശമിഠായി എന്ന പേരാണ് ഇട്ടിരിക്കുന്നത്.
കലോത്സവ ലോഗോയുടെ ടാഗ് ലൈനായി നൽകിയിരിക്കുന്നത് അദ്ദേഹത്തിന്റെ ബാല്യകാലസഖി യിലെ മജീദ് എന്ന കഥാപാത്രം അദ്ധ്യാപകന്റെ ചോദ്യത്തിന് ‘ഒന്നും ഒന്നും ഉമ്മിണിബല്യ ഒന്ന്’ എന്ന് നൽ കുന്ന മറുപടിയാണ്. കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സി കെ. ആശ എം എൽ എ, ഡി.ഡി. ഇൻ ചാർജ് എം. ആർ സുനിമോൾ, പബ്ലിസിറ്റി കൺവീനർ സോജൻ പീറ്റർ
പ്രോഗ്രാം കമ്മിറ്റി കൺവീനർ മനോജ് വി.പോൾ എന്നിവർ പറഞ്ഞു.