കോട്ടയം: ‘സാമൂഹ്യ നീതി ലഭിക്കാൻ സമുദായങ്ങങ്ങൾഒന്നാകണമെന്നും എങ്കിൽ മാത്രമേ നമ്മൾ നന്നാകൂ’ എന്നും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നാടേശൻ പറഞ്ഞു. കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 1798 കാഞ്ഞിരമറ്റം ആമ്പല്ലൂർ ശാഖയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ശ്രീനാരായണ സംഗമം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് ഈ ഡി പ്രകാശൻ അധ്യക്ഷത വഹിച്ചു.ശാഖയിൽ 50വർഷം പിന്നിട്ട ദാമ്പത്തികളെയും സ്ഥാപക നേതാക്കളെയും യൂണിയൻ സെക്രട്ടറി പൊന്നാട അണിയിച്ച് ആദരിച്ചു.യോഗ നേതൃത്വത്തിൽ 28വർഷം പൂർത്തിയാക്കിയ ജനറൽ സെക്രട്ടറി യേ 28 നിലവിളക്കുകൾ തെളിയിച്ച് ആദരിച്ചു.ഗുരു ജ്ഞാന സ രണിയുടെ ഓർമ്മയ്ക്കായി ഒരു പാവപ്പെട്ട- നിർദ്ധന കുടുംബാംഗതിനു വീട് വെച്ച് നൽകുന്നതിനു തീരുമാനിച്ചു.ഇതിനു ജനറൽ സെക്രട്ടറി യും സഹായിക്കും എന്ന് പ്രഖ്യാപിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ് രഞ്ജിത് രാജപ്പൻ,ശാഖ സെക്രട്ടറി കെ പി ബിജീഷ്,സഭാ പ്രസിഡന്റ് കെ കെ.നന്ദനൻ, അഭിലാഷ് രാമൻകുട്ടി, ഗൗതം സുരേഷ്ബാബു,മനോഹരൻ,ഷീമോൾ പ്രകാശ്,ബിജു കാരിക്കൻ, മഞ്ജു മഹേഷ്,പി ആർ. മോഹനൻ കെ കെ ശശി,അമൃത പിള്ള തുടങ്ങിയവർ നേതൃത്വം നൽകി.