കോട്ടയം: സംസ്ഥാനതല അവാർഡ് ആയ ‘കർമ്മ ശ്രേഷ്ഠ പുരസ്കാരം’ ലഭിച്ച എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിന് കോട്ടയം ലൂർദ് പള്ളിയുടെ ആദരം. ലഹരിയ്ക്കെതിരായ പോരാട്ടത്തിനാണ് ഇദ്ദേഹത്തിന് ആദരവ് നൽകിയത്. കോട്ടയം ലൂർദ് പള്ളിയുടെ ഇടവക ദിനത്തോടനുബന്ധിച്ച് ചങ്ങനാശ്ശേരി മാർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ പൊന്നാട അണിയിച്ച് അനുമോദിച്ചു. അനധികൃത മയക്കുമരുന്ന് ഇടപാടുകൾ തടയുന്നതിന്റെ ഭാഗമായി നടത്തിയ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്കും, മികച്ച ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളും കാഴ്ച വയ്ക്കുന്ന ഉദ്യോഗസ്ഥർക്ക് നൽകുന്ന സംസ്ഥാനതല അവാർഡ് ആണ് കർമ്മ ശ്രേഷ്ഠ പുരസ്കാരം. ഫിലിപ്പ് തോമസ് ,2010ൽ സുത്യർഹ സേവനത്തിനുള്ള ബഹു കേരള മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലിനും അർഹനായിട്ടുണ്ട്. നിലവിൽ പാലാ എക്സൈസ് ഓഫിസിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്.