കോട്ടയം: ആകാശപ്പാതയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ കേസിലാണ് നിർമ്മിതിയുടെ ബലക്ഷയം തെളിഞ്ഞത്. ഇതു മറച്ചു വച്ച് കുറ്റക്കാരെ രക്ഷിക്കാനായി സർക്കാരിനു നേരെ തെറ്റായ പ്രചാരണം നടത്തുകയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ചെയ്യുന്നതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽകുമാർ ആരോപിച്ചു. ജനങ്ങളുടെ സുരക്ഷയെ അപകടപ്പെടുത്തുന്ന വിധം മേൽക്കൂര നിർമ്മിച്ചവർക്കെതിരെ കോട്ടയം എം.എൽ എ യുടെ മൗനത്തിനു് ദുരു ഹമായ കാരണങ്ങളാണുള്ളതെന്നു് സി പിഎംസംസ്ഥാന കമ്മറ്റിയംഗം അഡ്വ കെ.അനിൽകുമാർ ആരോപിച്ചു.ഹൈക്കോടതിയിൽ നിലവിലുള്ള കേസിൽ എം.എൽ എ എതൃകക്ഷിയാണ് മേൽക്കൂരക്ക് ഐഐടി ചൂണ്ടിക്കാട്ടിയ പിഴവ് എം.എൽ എ അംഗീകരിക്കുന്നുണ്ടോ എന്നതാണു് ചോദ്യം.അംഗീകരിക്കുന്നില്ലെങ്കിൽ എം.എൽ.എ സുപ്രിം കോടതിയിലാണു്പോകേണ്ടത്. അതിനു പകരം സംസ്ഥാന സർക്കാരിനെതിരെ തെറ്റായ പ്രചരണം നടത്തുന്നതിനു് എം.എൽ എ ഇറങ്ങിയത് തെറ്റായ നടപടിയാണു്. ഹൈക്കോടതി തീരുമാനിക്കേണ്ട ഒരു വിഷയമാണിതെന്നു മറച്ചു വച്ച് ഒരു ബന്ധവുമില്ലാത്തഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ പേര് വലിച്ചിഴക്കുന്നത്എം.എൽ.എയുടെ കുതന്ത്രം മാത്രമാണു്. സ്ഥലം ഏറ്റെടുക്കാതെ എവിടെയാണ് ലിഫ്ട് സ്ഥാപിക്കാനാവുക.പക്ഷെ എംഎൽഎ പറയുന്നത് ” സ്ഥലം ഏറ്റെടുക്കണമെന്നു് സർക്കർ തന്നെ അറിയിച്ചിട്ടില്ല” എന്നാണു്. അതു തന്നെയാണു് പ്രശ്നം.2015ൽ ആരംഭിക്കുന്ന ഘട്ടത്തിൽ ലിഫ്ട് എവിടെ സ്ഥാപിക്കണമെന്നാണു് യുഡിഎഫ് സർക്കാർ നിശ്ചയിച്ചിരുന്നത് എന്നതാണു് യഥാർത്ഥ ചോദ്യം. അറു ലിഫ്ട് സ്ഥാപിക്കാൻ സ്ഥലം ഏറ്റെടുത്തു നൽകുമെന്ന് വാഗ്ദാനം ചെയ്ത് നിർമ്മാണം തുടങ്ങിയിട്ട്സ്ഥലം ഏറ്റെടുക്കാൻ ഒരു നടപടിയും റവന്യുമന്ത്രിയായിരുന്നയാൾ ചെയ്തിട്ടില്ല.പ്രതിപക്ഷത്തായപ്പോൾ സ്ഥലം ഏറ്റെടുക്കാതെ നിർമ്മാണം ആരംഭിച്ചതിൻ്റെ പഴി കെട്ടിവയ്ക്കാൻ പറ്റിയതല തപ്പി നടക്കുകയാണു് എം.എൽ.എചെയ്യുന്നത്.ആകാശപ്പാത സംബന്ധിച്ച നിവേദനംമുഖ്യമന്ത്രി തദ്ദേശ വകുപ്പിനയച്ചതും എം.എൽ.എ അക്ഷപിക്കുന്നു.ഗതാഗത വകുപ്പോറോഡുസുരക്ഷാ അതോറിട്ടിയോ റോഡിൽ നിർമ്മാണം നടത്താറില്ല. അതിനാൽ അവർക്ക് ഈ വിഷയം പരിഹരിക്കാനുമാകില്ല.റോഡുസുരക്ഷാ അതോറിട്ടി യെ നിർമ്മാണം ഏല്പിച്ചതു മുതൽ പിഴച്ചു പോയ ഒരു പദ്ധതിയാണിത്.മതിയായ സ്ഥലം ഏറ്റെടുക്കാതെ നിർമ്മാണം തുടങ്ങി. അവസാനം റോഡിനു നടുവിൽ തുണുനാട്ടിമേൽക്കൂര ഏച്ചുകെട്ടിയതിനാൽ പൊളിച്ചു മാറ്റേണ്ട സ്ഥിതിയിലാക്കി.ഇതിനെല്ലാം ഉത്തരം പറയേണ്ടയാൾസർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെവ്യാജ പ്രചരണം നടത്തിമുഖം രക്ഷിക്കാനുള്ള തത്രപ്പാടിലാണു്.അപകടാവസ്ഥയിലായമേൽക്കൂര മാറ്റാൻ എം.എൽ.എ തടസ്സം നില്ക്കുമോ എന്ന ചോദ്യത്തിനെങ്കിലും ഉത്തരം പറയണമെന്നും അദ്ദേഹം പറഞ്ഞു.