കോട്ടയം: കുടിശികയായ ഓട്ടോറിക്ഷാമീറ്ററുകൾ, വ്യാപാര സ്ഥാപനങ്ങളിലെ അളവു തൂക്ക ഉപകരണങ്ങൾ എന്നിവ മുദ്ര ചെയ്യുന്നതിനായി ലീഗൽ മെട്രോളജി വകുപ്പ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം അദാലത്ത് സംഘടിപ്പിക്കുന്നു. അപേക്ഷകൾ ഡിസംബർ 13 വരെ ബന്ധപ്പെട്ട താലൂക്ക് ഓഫീസുകളിൽ സ്വീകരിക്കും. അളവു തൂക്ക ഉപകരണങ്ങൾ ഡിസംബർ 16 മുതൽ 24 വരെയുളള തീയതികളിൽ 500/- രൂപ രാജിഫീസും പരമാവധി ആറു ക്വാർട്ടറിന്റെ അധികഫീസും മുദ്രഫീസും ഈടാക്കി മുദ്ര ചെയ്തു നൽകുന്നതാണെന്ന് ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു. ഓഫീസുകളുടെ ഫോൺ നമ്പർകോട്ടയം – 0481-2582998, ചങ്ങനാശ്ശേരി – 0481-2412155, പാലാ – 0482-2213860, കാഞ്ഞിരപ്പളളി – 0482-8225423 വൈക്കം – 04829-214140