ഭസ്മക്കുളം സർവ പാപനാശിനി : ഭസ്മക്കുളത്തിൽ കുളിച്ചശേഷം തിരികെപ്പോയി നെയ്യഭിഷേകം നടത്തുന്നവരുമുണ്ട്: ശബരിമലയിലെ ഭസ്മക്കുളത്തിൻ്റെ ചരിത്രം അറിയാം

ശബരിമല: സർവ പാപനാശിനിയാണ് സന്നിധാനത്തെ ഭസ്മക്കുളമെന്നാണ് വിശ്വാസം. ഇതിനു പ്രാധാന്യം ഏറെയാണ്. ഭക്തരെ ഭഗവാന് സ്വയംസമർപ്പിക്കുന്ന കഠിന വഴിപാടായ ശയന പ്രദക്ഷിണം ഭസ്മക്കുളത്തിൽ മുങ്ങി തോർത്താതെ വന്നാണ് നടത്തുന്നത്. അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും തൊഴുതശേഷം ഇവിടെയെത്തി സ്‌നാനം ചെയ്യുന്ന പതിവുമുണ്ട്. ഭസ്മക്കുളത്തിൽ കുളിച്ചശേഷം തിരികെപ്പോയി നെയ്യഭിഷേകം നടത്തുന്നവരുമുണ്ട്. പതിനെട്ടുവർഷമായി ശബരിമലയിലെത്തുന്നവർ ഭസ്മക്കുളത്തിൽ സ്നാനം ചെയ്തശേഷമാണ് തെങ്ങിൻ തൈ വയ്ക്കുന്നത്.

Advertisements

തപസ്വിനിയും കന്യകയുമായിരുന്ന ശബരി യാഗ അഗ്‌നിയിൽ ദഹിച്ച സ്ഥാനത്താണ് ഭസ്മക്കുളം സ്ഥിതിചെയ്യുന്നതെന്നാണ് സങ്കൽപ്പം. അതിനാലാണ് ഇവിടുത്തെ സ്‌നാനം പാപനാശകമാണെന്ന് കരുതപ്പെടുന്നത്. സ്നാനശേഷം അയ്യപ്പദർശനം നടത്തിയാൽ ആഗ്രഹസാഫല്യമുണ്ടാകുമെന്ന വിശ്വാസവുമുണ്ട്.ഭസ്മക്കുളത്തിൽ മുങ്ങിയുള്ള ശയനപ്രദക്ഷിണം നേരത്തെ എല്ലാ സമയവും നടത്താമായിരുന്നു. ഇപ്പോൾ അതിനു നിയന്ത്രണമുണ്ട്. ഹരിവരാസനം കഴിഞ്ഞ് നട അടച്ച ശേഷമാണ് ഇതിനുള്ള അവസരം. ഭസ്മക്കുളത്തിൽ എണ്ണയും സോപ്പും ഉപയോഗിക്കരുതെന്നും വസ്ത്രം ഉപേക്ഷിക്കരുതെന്നും നിബന്ധനയുണ്ട്. കുട്ടികളെ തനിയെ കുളത്തിൽ ഇറക്കരുത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.