ഏറ്റുമാനൂര്‍ ഗവ.ആശുപത്രിയില്‍ കിടത്തിചികിത്സ പുനരാരംഭിക്കണം-കോണ്‍ഫെഡറേഷന്‍ഓഫ് റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാകമ്മറ്റി

ഏറ്റുമാനൂര്‍ :ഏറ്റുമാനൂര്‍ ഗവ.ആശുപത്രിയില്‍ കിടത്തിചികിത്സ പുനരാരംഭിക്കണമെന്ന്ഏറ്റുമാനൂര്‍ പ്രസ്‌ക്ലബ്ബ് ഹാളില്‍ നടന്നകോണ്‍ഫെഡറേഷന്‍ഓഫ് റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാകമ്മറ്റിആവശ്യപ്പെട്ടു.നിരവധിനാട്ടുകാര്‍ ആശ്രയിക്കുന്നതും പ്രത്യേക വനിതാവാര്‍ഡ് ഉള്‍പ്പടെ 40-പേരെ കിടത്തിചികിത്സിക്കാന്‍സൗകര്യങ്ങളുള്ളതുമാണ് ഈആശുപത്രി.ഡോക്ടര്‍മാരുടെ രാത്രികാലസേവനം ഉറപ്പുവരുത്തുവാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.അസോസിയേഷന്‍ പ്രസിഡന്റ് ഒ.ആര്‍.ശ്രീകുമാര്‍ അധ്യക്ഷതവഹിച്ചു.ജനറല്‍സെക്രട്ടറി പി.ചന്ദ്രകുമാര്‍,വൈസ് പ്രസിഡന്റുമാരായ കെ.സി.ഉണ്ണികൃഷ്ണന്‍,സന്തോഷ് വിക്രമന്‍,സുജ.എസ്.നായര്‍,കെ.ആര്‍.ഉണ്ണികൃഷ്ണന്‍നായര്‍,വി.കെ.അനില്‍,ജോണ്‍ജോസഫ്,ബേബിതോമസ്,ശിവരാജപണിക്കര്‍,അമ്പിളിശ്രീനിവാസ്,സുശീലാ കരുണാകരന്‍,അജയകുമാര്‍,ആന്‍ഡ്രൂസ്‌ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.