കോട്ടയം : ക്നാനായ സമുദായ സംരക്ഷണ സമിതിയുടെ 2024 കൺവെൻഷൻ ഡിസംബർ ഒന്നിന് ഞായറാഴ്ച കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ കൂടുകയുണ്ടായി. ചടങ്ങിൽ പ്രസിഡന്റ് ബിജു വാണിയപ്പുരയ്ക്കൽ അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി പ്രൊഫ. ബേബി കാനാട്ട് ഉൽഘാടനം നിർവഹിച്ചു. പ്രൊഫ. മാത്യു പ്രാൽ, പ്രൊഫ. തോമസ്കുട്ടി വടാത്തല, ജോയി തോമസ് പുല്ലാനപ്പള്ളി, ഏബ്രഹാം നടുവത്ര, ഷിബി പഴയമ്പള്ളിൽ, അഡ്വ. മാത്യു തോട്ടുങ്കൽ, മോൻസി കുടിലിൽ, ഡോ. ജോബി ഇലക്കാട്ട്, സണ്ണി രാഗമാലിക എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് ജെയിംസ് ജോർജ് സ്വാഗതവും സെക്രട്ടറി ബേബി പരപ്പനാട്ട് നന്ദിയും രേഖപ്പെടുത്തി. സത്യപ്രതിജ്ഞയ്ക്കു ശേഷം കോട്ടയം രൂപതയുടെ ആസ്ഥാനമായ ക്രിസ്തുരാജ കത്തീഡ്രൽ ദേവാലയത്തിൽ പ്രാർത്ഥനയ്ക്കായി എത്തിയവരെ, പൂട്ടിയിട്ട ദേവാലയ ഗേറ്റിനു മുന്നിൽ നിന്ന പോലീസ്കാർ തടയുകയും തിരിച്ചയ്ക്കുകയും ചെയ്തു.