കോട്ടയം : കേരളത്തിൽ ആദ്യമായി എ. ഐ ഇൻഫ്ലുവൻസറെ ഉപയോഗിച്ചുള്ള ബ്രാൻഡ് പ്രമോഷനുമായി ഓക്സിജൻ. ക്രിസ്മസ് കാലത്ത് ആഗ്രഹങ്ങളോട് ‘YES’ പറയാനുള്ള ഓക്സിജൻ യെസ് ഓഫറിൻ്റെ ഭാഗമായാണ് എ.ഐ ഇൻഫ്ളുവൻസർ ആയ അശ്വതി അച്ചു പ്രമോഷൻ ഏറ്റെടുത്തത്. അൽഫോറിയ എ.ഐ എന്ന കമ്പനിയാണ് ഓക്സിജന് വേണ്ടി അശ്വതി അച്ചു എന്ന എ. ഐ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ക്രിസ്മസ് കാലത്ത് വമ്പൻ ഓഫറുകളാണ് ഓക്സിജൻ ഡിജിറ്റൽ ഷോപ്പ് തങ്ങളുടെ പ്രിയപ്പെട്ട ഉപഭോക്താക്കൾക്ക് ഒരുക്കിയിരിക്കുന്നത്. ഈ ഓഫറുകൾ എല്ലാം വീഡിയോയിലൂടെ കാണാൻ സാധിക്കും. കേരളത്തിലെ ഏറ്റവും വലിയ ക്രിസ്മസ് ആൻ്റ് ന്യൂ ഇയർ ഓഫർ ഓക്സിജൻ yes ഇയർ എൻഡ് സെയിലിൻ്റെ പ്രമോഷന്റെ ഭാഗമായാണ് അശ്വതി അച്ചു എന്ന എ.ഐ ഓഫർ പരിചയപ്പെടുത്തിയത്.