കോട്ടയം : മുണ്ടക്കയത്ത് അമിത വേഗതയിലെത്തിയ ഓട്ടോറിക്ഷ കാല്‍നട യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ചു. ഇന്ന് വൈകിട്ട് നാലോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. നാട്ടുകാര്‍ ചേര്‍ന്ന് ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷ ഓടിച്ചയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും അമിത വേഗതയിലാണ് ഓട്ടോ പോയിരുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു. കോരുത്തോട് സ്വദേശി ഉഷയ്ക്കാണ് (49) പരിക്കേറ്റത്. ജോലി കഴിഞ്ഞു ബസ് സ്റ്റോപ്പിലേക്ക് നടന്നു പോകുമ്പോഴാണ് ഓട്ടോറിക്ഷ ഇടിച്ചത്. പരിക്കേറ്റ ഉഷ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Advertisements