വൈക്കം:സർവീസ് പെൻഷനേഴ്സ് ആർട്ട്സ് ആൻഡ് റിക്രിയേഷൻ ക്ലബ് കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക സദസ് സംഘടിപ്പിച്ചു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ 40-ാമത് കോട്ടയം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച സാംസ്കാരിക സദസ് എഴുത്തുകാരൻ സണ്ണി ലൂക്കോസ് ചെറുകര ഉദ്ഘാടനം ചെയ്തു. സ്പാർക്ക് ചെയർമാൻ ഇ.എൻ.ഹർഷകുമാർ അധ്യക്ഷത വഹിച്ചു. വീക്ഷണം എഡിറ്റർ ടി വി പുരം രാജുമുഖ്യപ്രഭാഷണം നടത്തി. തുടർന്ന് പൂച്ചാക്കൽ ഷാഹുൽ, കെ.ആർ. സുശീലൻ എന്നിവർ കവിതാലാപനം നടത്തി. കെ എസ് എസ് പി എ സംസ്ഥാന ജില്ലാഭാരവാഹികളായ ടി.എസ്.സലിം, കെ.ഡി.പ്രകാശൻ, പി.കെ.മണിലാൽ,പി.ജെ.ആൻ്റണി,പി.വി. സുരേന്ദ്രൻ, ബി. മോഹനചന്ദ്രൻ, എം.കെ.ശ്രീരാമചന്ദ്രൻ, ഗിരിജജോജി, സി. സുരേഷ്കുമാർ, കെ.എം.ബാലേന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.