പമ്പ – അച്ചൻകോവിൽ – വൈപ്പാർ നദി സംയോജന പദ്ധതി നടപ്പാക്കരുത് : പി.ജെ.ജോസഫ്

കോട്ടയം : കേരളത്തിൻ്റെ പാരിസ്ഥിതിക സംതുലനാവസ്ഥ തകർക്കുവാൻ ഇടയാക്കുന്ന പമ്പ – അച്ചൻ കോവിൽ – വൈപ്പാർ നദി സംയോജന പദ്ധതി നടപ്പാക്കരുതെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് ആവശ്യപ്പെട്ടു.പ്രസ്തുത പദ്ധതി നടപ്പിലാക്കിയാൽ 508 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്ന് പ്രചരിപ്പിക്കുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ്.ദേശീയ ജല വികസന ഏജൻസിയുടെ നദീസംയോജന പദ്ധതികളുടെ പ്രത്യേക സമിതി യോഗത്തിന്റെ അജണ്ടയിൽ പമ്പ- അച്ചൻകോവിൽ -വൈപ്പാർ നദി സംയോജനം ഉൾപ്പെടുത്തിയത് ശരിയായ നടപടിയല്ല .

Advertisements

പമ്പയും അച്ചൻകോവിൽ ആറും കേരളത്തിൽ ഉൽഭവിച്ച് കേരളത്തിലൂടെ മാത്രം ഒഴുകുന്ന നദികളാണ്. 63.4 കോടി ഘന മീറ്റർ വെള്ളം തമിഴ്നാട്ടിലേക്ക് ടണൽ വഴി തിരിച്ചു വിടുന്നതാണ് നിർദിഷ്ട പദ്ധതി. ഇത് അന്തർ സംസ്ഥാന നദിയല്ല . ജലം സംസ്ഥാന പട്ടികയിൽ ഉള്ളതാണ്. ഈ പദ്ധതി നടപ്പായാൽ രണ്ടായിരത്തിലധികം ഹെക്ടർ വനഭൂമി വെള്ളത്തിനടിയിലാകും . ശുദ്ധജല തടാകമായ വേമ്പനാട്ടുകായലിൽ ഓരു വെള്ളത്തിന്റെ കടന്നുകയറ്റം രൂക്ഷമാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുട്ടനാട് അടക്കമുള്ള മേഖലകളിൽ ദുരിതം ഇരട്ടിയാകുമെന്നും ജോസഫ് പറഞ്ഞു. പമ്പ കല്ലാറിൽ 150 മീറ്ററും അച്ചൻകോവിൽ കല്ലാറിൽ 150 മീറ്റർ ഉയരവുമുള്ള അണക്കെട്ടുകളും അച്ചൻകോവിൽ ആറ്റിൽ വേറെ മിനി ഡാമും നിർമ്മിച്ച് ടണൽ വഴി തിരിച്ചുവിടുന്ന പദ്ധതി നടപ്പാക്കിയാൽ കേരളത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തോട് ആലോചിക്കാതെ അജണ്ട പോലും നിശ്ചയിച്ചത് ശരിയായ നടപടിയല്ല . ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ശക്തമായ എതിർപ്പ് അറിയിക്കണം. കേരളത്തിന്റെ പരിസ്ഥിതിയെ തകർക്കുന്ന ഈ നീക്കത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും പി.ജെ.ജോസഫ് ആവശ്യപ്പെട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.