കോട്ടയം : ഡിസംബർ 21,22, 23 തീയതികളിൽ നടക്കുന്ന മലരിക്കൽ ഗ്രാമീണ ജലടൂറിസം മേളയുടെ ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് നടത്തിയ തിരനോട്ടം പരിപാടി കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി.ബിന്ദു ഉദ്ഘാടനം ചെയ്തു. വിശാലമായ പച്ചപ്പാടത്തിൻ്റെ പശ്ചാത്തലത്തിൽ ചെഞ്ചായം വാരിപ്പൂശിയ പടിഞ്ഞാറൻ ചക്രവാളത്തിൽ അസ്തമന സൂര്യൻ്റെ തീക്കനൽ പ്രഭ ആവോളം ആസ്വദിക്കാൻ സന്ദർശകരെ മലരിക്കലിലേക്ക് ക്ഷണിക്കുന്നുവെന്ന് പ്രസിഡൻ്റ് പറഞ്ഞു.
തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അജയൻ കെ. മേനോൻ അദ്ധ്യക്ഷനായിരുന്നു. മീനച്ചിലാർ മീനന്തറയാർ – കൊടുരാർ പുനസ്സംയോജന പദ്ധതി കോ ഓർഡിനേറ്റർ അഡ്വ കെ. അനിൽകുമാർ പരിപാടികൾ വിശദീകരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫെസ്റ്റിൻ്റെ ബ്രോഷർ തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രശ്മി പ്രസാദ് സ്വീകരിച്ചു. സമ്മാന പദ്ധതിയുടെ കൂപ്പൺ വിതരണ ഉദ്ഘാടനം വാർഡുമെമ്പർ ഒ.എസ്. അനീഷ് എ.കെ. ഗോപിക്ക് നൽകി നിർവ്വഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. റ്റി. രാജേഷ്, പഞ്ചായത്ത് അംഗങ്ങളായ പി.എസ്.ഷീനമോൾ, ജയ സജിമോൻ, വി.എസ്. ഹസീദ , ടൂറിസം സൊസൈറ്റി പ്രസിഡൻറ് വി.കെ. ഷാജിമോൻ, സെക്രട്ടറി ജയദീഷ് ജയപാൽ, വൈസ് പ്രസിഡൻ്റ് സി. ജി. മുരളീധരൻ, പത്മ ഭൂഷണൻ, കെ. കെ. ശാന്തപ്പൻ, കെ.ജി. ബോസ്, സുഭാഷ് മാലിയിൽ, കെ.കെ. സാബു, ധർമ്മൻ, പി.കെ. പൊന്നപ്പൻ, തങ്കച്ചൻ കുറ്റിത്താറാടി, രാമകൃഷ്ണൻ , ഷാജി എന്നിവർ പ്രസംഗിച്ചു.