കുമരകം: മനുഷ്യസമൂഹത്തിന്റെ നന്മയ്ക്ക് വിശ്വഗുരു ശ്രീനാരായണ ഗുരുദേവൻ നൽകിയ “ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും” എന്ന സന്ദേശവുമായി ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ്ബ് ക്രിസ്തുമസ് – ന്യൂയർ ആഘോഷവും വിദ്യാഭ്യാസ – കലാ- കായിക മേഖലകളിൽ പ്രാവിണ്യം തെളിയിച്ചവർക്കുള്ള അനുമോദനവും ഡിസംബർ 22 വൈകുന്നേരം 5.30 മണിക്ക് ക്ലബ്ബ് അങ്കണത്തിൽ സംഘടിപ്പിക്കും.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ബിന്ദു ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ കുമരകം .സെൻറ് ജോൺസ് വള്ളാറ പുത്തൻപള്ളി വികാരി റവ. ഫാദർ മാത്യു കുഴിപ്പിള്ളിയിൽ ക്രിസ്തുമസ് – ന്യൂയർ സന്ദേശം നൽകും. ചടങ്ങിൽ കൃഷ്ണ സജികുമാർ, ക്യാരൽ റോസ് ജെസ്റ്റിൻ, ആദിത്യ ബൈജു, അനീഷ് കുമരകം എന്നിവരെ അനുമോദിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്ലബ്ബ് പ്രസിഡൻ്റ് വി.എസ് സുഗേഷിൻ്റെ അദ്ധ്യക്ഷതയിൽ കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ധന്യാ സാബു, എസ് കെ.എം ദേവസ്വം പ്രസിഡൻ്റ് ഏ.കെ ജയ പ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മേഘലാ ജോസഫ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വീ സി അഭിലാഷ്, ദിവ്യാ ദാമോദരൻ, വി എൻ ജയകുമാർ സഹകരണ ബാങ്ക് പ്രസിഡണ്ടുമാരായ കെ കേശവൻ, കുഞ്ഞുമോൻ കെ ജെ, പി വി എബ്രഹാം ക്ലബ്ബ് ജനറൽ സെക്രട്ടറി എസ് ഡി പ്രേംജി,ക്ലബ്ബ് ട്രഷറർ എം.കെ വാസവൻ എന്നിവർ സംസാരിക്കും.