പാലായിൽ മാരക മയക്കുമരുന്ന് മെഫെൻ്റർമൈൻ സൾഫേറ്റുമായി 22 കാരൻ പിടിയിൽ; എക്സൈസ് ഉദ്യോഗസ്ഥർ തന്ത്രപരമായി കുടുക്കിയത് കടപ്പാട്ടൂർ സ്വദേശിയെ 

പാലാ: പാലായിൽ മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ, പാലായിലും പരിസര പ്രദേശങ്ങളിലും വിൽപ്പനയ്ക്കായി ഒൺലൈനിൽ എത്തിച്ച മാരകമയക്കുമരുന്നാണ് പാലാ എക്സൈസ് ഇൻസ്പെക്ടർ ബി ദിനേശിന്റെ നേതൃത്വത്തിൽ അൽപ്പ സമയം മുൻപ് പിടികൂടിയത്. സംഭവത്തിൽ കടപ്പാട്ടൂർ സ്വദേശി കാർത്തിക് ബിനു (22) വിനെയാണ് പാലാ എക്സൈസ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ തന്ത്രപരമായി യുവാവിനെ പിടികൂടുകയുമായിരുന്നു. 

Advertisements

പിടിച്ചെടുത്ത തൊണ്ണൂറ്റി ഒൻപത് Mephentermine സൾഫേറ്റ് അനൾകൾ കോട്ടയത്ത് നിന്ന് എത്തിയ ഡ്രഗ് കൺട്രോൾ ഡിപാർട്ട്മെൻറ് ഇൻസ്പെക്ടർ മാർക്ക് കൈമാറി. ഡ്രഗ് ആൻഡ് കോസ് മെറ്റിക് 1940 പ്രകാരം 3 വർഷം മുതൽ 5 വർഷം തടവും 1 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റം ആണിത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റെയ്‌ഡിൽ എക്സൈസ് ഇൻസ്പെക്ടർ ബി ദിനേശ് നേതൃത്വംകൊടുത്ത ഓപ്പറേഷനിൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ് തോമസ്, പ്രിവന്റിവ് ഓഫീസർ മാരായ രതീഷ്, തൻസീർ, മനു ചെറിയാൻ, അഖിൽ, രാജേഷ്, ഡ്രഗ് ഇൻസ്പെക്ടർ മരായ ബബിത കെ വാഴയിൽ, താര എസ് പിള്ള തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.