വിലക്കുറവിൻ്റെ വമ്പൻ ഓഫർ ! കോട്ടയത്ത് സപ്ലൈകോ ക്രിസ്മസ് ഫെയർശനിയാഴ്ച ഡിസംബർ 21 മുതൽ

കോട്ടയം: നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചു മുതൽ 30 ശതമാനം വരെ വിലക്കുറവുമായി സപ്ലൈകോ ക്രിസ്മസ് ഫെയറിന് ശനിയാഴ്ച (ഡിസംബർ 21) തുടക്കമാകും. കോട്ടയം മാവേലി ടവറിന്റെ പാർക്കിങ് ഗ്രൗണ്ടിൽ വൈകിട്ട് നാലിന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷയാകും. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റിയൻ ആദ്യ വിൽപ്പന നിർവഹിക്കും.

Advertisements

നഗരസഭാംഗം ജയമോൾ ജോസഫ്, രാഷ്ട്രീയകക്ഷി പ്രതിനിധികളായ അഡ്വ. വി.ബി. ബിനു, എ.വി. റസൽ, പ്രൊഫ. ലോപ്പസ് മാത്യു, നാട്ടകം സുരേഷ്, അഡ്വ. ജെയ്‌സൺ ജോസഫ്, ബെന്നി മൈലാടൂർ, ടോമി വേദഗിരി, മുഹമ്മദ് റഫീഖ്, മേഖലാ മാനേജർ ആർ. ജയശ്രീ, താലൂക്ക് സപ്ലൈ ഓഫീസർ തരുൺ തമ്പി എന്നിവർ പങ്കെടുക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡിസംബർ 30 വരെയാണ് വിപണനമേള.വിലക്കുറവിൽ ഫ്‌ളാഷ് സെയിൽസപ്ലൈകോ ജില്ലാ വിപണനമേളകളിലും സൂപ്പർ മാർക്കറ്റുകളിലും ഡിസംബർ 21 മുതൽ 30 വരെ ഉച്ചയ്ക്ക് രണ്ടര മുതൽ നാലുവരെ ഫ്‌ളാഷ് സെയിൽ നടത്തും. സബ്‌സിഡിയിതര ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം വരെ അധിക വിലക്കുറവ് ഈ സമയത്ത് ലഭ്യമാകും.സബ്‌സിഡി സാധനങ്ങൾക്ക് പുറമേ ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചു മുതൽ 30 ശതമാനം വരെ വിലക്കുറവാണ് നൽകുക.

സപ്ലൈകോ ശബരി ഉൽപന്നങ്ങൾക്കും പ്രത്യേക വിലക്കുറവുണ്ട്. ഒരു കിലോ ശബരി അപ്പംപൊടി, പുട്ടുപൊടി എന്നിവയ്ക്കും 100 ഗ്രാം ചിക്കൻ മസാല, മീറ്റ് മസാല എന്നിവയ്ക്കും 15 രൂപ വീതം വിലക്കുറവ് ലഭിക്കും. വിപ്രോ, പ്രോക്ടർ ആൻഡ് ഗാംപിൾ, കിച്ചൻ ട്രഷേഴ്‌സ്, ഐടിസി, കോൾഗേറ്റ്, കെപിഎം നമ്പൂതിരീസ്, റെക്കിറ്റ്, എലൈറ്റ്, ബ്രിട്ടാനിയ, ജ്യോതി ലാബ്‌സ്, ടീം തായി തുടങ്ങിയ കമ്പനികളുടെ നിത്യോപയോഗ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളും നൽകുന്നു. 150 ഉൽപ്പന്നങ്ങൾക്കാണ് വിലക്കുറവും ഓഫറുകളും നൽകുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.