തിളങ്ങുന്ന ചര്‍മം, മുഖം പലരുടേയും സ്വപ്നമാണ്. പലപ്പോഴും പരസ്യത്തിലെ സുന്ദരികളെപ്പോലെ ചര്‍മം തിളങ്ങാന്‍ വേണ്ടി പലരും പല വഴികളും നോക്കാറുണ്ട്. പരസ്യത്തില്‍ കാണുന്നത് പോലെ ഉല്പന്നങ്ങള് വാങ്ങി ഉപയോഗിച്ച് ഗുണം ലഭിയ്ക്കാത്തവരും വിപരീതഫലം വരുന്നവരും എല്ലാം തന്നെയുണ്ട്. ഇത്തരം വഴികള്‍ക്ക് പോകാതെ വലിയ ചിലവില്ലാതെ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില വഴികളുണ്ട്. ഇത്തരം വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇത്തരത്തിലെ ഒരു ഫേഷ്യലിനെ കുറിച്ചറിയാം. ഹണി കേര്‍ഡ് ഫേഷ്യലാണ് ഇത്. തേനും തൈരും ചേര്‍ത്തുള്ള ഫേഷ്യല്‍.
മൂന്ന് സ്റ്റെപ്പായി
ഇത് മൂന്ന് സ്റ്റെപ്പായി വേണം, ചെയ്യുവാന്‍. ഇതില്‍ തൈര്, തേന്‍, കാപ്പിപ്പൊടി, പഞ്ചസാര, മഞ്ഞള്‍പ്പൊടി തുടങ്ങിയ പല അടുക്കള ചേരുവകളും ഉപയോഗിയ്ക്കുന്ന ഒന്നാണ്. തൈര് ചര്‍മത്തിന് ഏറെ നല്ലതാണ്. ഇതിലെ ലാക്ടിക് ആസിഡിന് ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. ചര്‍മത്തിന് തിളക്കവും മിനുസവും നല്കാന് ഇതേറെ നല്ലതാണ്. സണ്‍ടാന്‍, സണ്‍ബേണ്‍ എന്നിവയ്ക്കുള്ള മരുന്നു കൂടിയാണിത്. ഇത് ചുളിവുകള്‍ ഒഴിവാക്കുന്നു. ചര്‍മം അയഞ്ഞു തൂങ്ങാതിരിയ്ക്കുവാനും ഇതു സഹായിക്കുന്നു.
തേന്‍
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തേന്‍ ആന്റി ഒാക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. ഇതും മുഖത്തിന് നിറം നല്‍കാനും തിളക്കവും മിനുസവും നല്‍കാനും നല്ലതാണ്. ചർമ്മത്തിന് തിളക്കം നൽകാനും ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു. സാധാരണ ചർമ്മം മുതൽ എണ്ണമയമുള്ള ചർമ്മ തരങ്ങൾക്ക് വരെ ഇത് പരീക്ഷിക്കാം. കരുവാളിപ്പു മാറാനും ചര്‍മം വെളുപ്പിയ്ക്കാനുള്ള പ്രധാനപ്പെട്ട വഴിയാണിത്. മുഖത്തിന് ചെറുപ്പം നല്കാന് ഏറെ നല്ലതാണ്. കാപ്പിപ്പൊടിയും ചര്‍മസംരക്ഷണത്തിന് സഹായിക്കുന്നു. നാച്വറല്‍ സ്ക്രബറായി ഉപയോഗിയ്ക്കാവുന്ന ഒന്നാണ് പഞ്ചസാര. മഞ്ഞള്‍ പണ്ടുകാലം മുതല്‍ ഉപയോഗിച്ച് വരുന്ന ഒരു ചര്‍മസംരക്ഷണ വഴിയാണ്.
തൈര്
ഇതിന് ആദ്യമായി മുഖം കഴുകിത്തുടച്ച് അല്പം തണുത്ത തൈര് മുഖത്ത് പുരട്ടി അല്പനേരം മസാജ് ചെയ്യുക. മുകളിലേയ്ക്കുള്ള രീതിയില്‍ വേണം, മസാജ് ചെയ്യാന്‍. പത്ത് മിനിറ്റ് നേരം ഇതേ രീതിയില്‍ മസാജ് ചെയ്ത ശേഷം മുഖം കഴുകിത്തുടയ്ക്കാം. അടുത്തത് സ്ക്രബ് ചെയ്യുകയാണ്. ഇതിനായി തൈരില്‍ അല്പം കാപ്പിപ്പൊടി, അല്പം ചെറിയ തരികളുള്ള പഞ്ചസാര എന്നിവ ചേര്‍ത്തിളക്കുക. ഇത് ഉപയോഗിച്ച് മുഖത്തിന് നല്ലതുപോലെ സ്ക്രബ് ചെയ്യുക. വളരെ ശക്തിയായി ഇത് ചെയ്യരുത്. ചര്‍മത്തില്‍ ഇത് ദോഷം വരുത്തും. ഇത് പുരട്ടി അല്പനേരം സ്ക്രബ് ചെയ്യാം. പിന്നീട് ഇത് കഴുകിക്കളയാം.
ചര്‍മം
അടുത്തതായി തൈരും തേനും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തുള്ള പായ്ക്ക് തയ്യാറാക്കുക. ഇത് മുഖത്ത് തേച്ചുപിടിപ്പിച്ച് അല്പനേരം മസാജ് ചെയ്യണം. ഇത് പിന്നീട് 20 മിനിറ്റ് ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകിക്കളയാം.
തൈരും മഞ്ഞള്‍പ്പെടിയും കലര്‍ന്ന മിശ്രിതം അടുപ്പിച്ചുപയോഗിയ്ക്കുന്നത് ഫ്രക്കിള്‍സിന്റെ നിറം മങ്ങാന്‍ സഹായകമാണ്. ചര്‍മം തിളങ്ങാനും ചെറുപ്പം നല്‍കാനുമെല്ലാം സഹായിക്കുന്ന ഒന്നാണിത്. ചര്‍മം അയഞ്ഞു തൂങ്ങാതിരിയ്ക്കാന്‍ ഇതേറെ ഗുണകരവുമാണ്. ആഴ്ചയില്‍ രണ്ടു ദിവസം ഇത് ചെയ്യുന്നത് ഏറെ നല്ലതാണ്.