കോട്ടയം : മൂലവട്ടം റെയിൽവേ മേൽപ്പാലത്തിനു സമീപം ട്രെയിൻ തട്ടി യുവാവ് മരിച്ചു. നാട്ടകം കാക്കൂർ വടക്കത്ത് വീട്ടിൽ അജയകുമാറിൻ്റെ മകൻ ഗോകുൽ (32) ആണ് മരിച്ചത്. ഇന്നലെ രാത്രി രണ്ടുമണിയോടുകൂടിയാണ് മലബാർ എക്സ്പ്രസ് തട്ടിയ നിലയിൽ ഗോകുലിന്റെ മൃതദേഹം മൂലവട്ടം റെയിൽവേ മേൽപ്പാലത്തിനടിയിൽ കണ്ടെത്തിയത്. മൃതദേഹം ജില്ല ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ചിങ്ങവനം പോലീസ് കേസെടുത്തു.
Advertisements