ജനുവരി 4 ലെ മനുഷ്യച്ചങ്ങല വിജയിപ്പിക്കുക; എൽഡിഎഫ്

കടുത്തുരുത്തി: കടുത്തുരുത്തി മാർക്കറ്റ് ജംഗ്ഷൻ മുതൽ അറുന്നൂറ്റിമംഗലം വരെ താറുമാറായി കിടക്കുന്ന പിറവം റോഡ് അടിയന്തിരമായി സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ജനുവരി 4 ന് സംഘടിപ്പിച്ചിട്ടുള്ള മനുഷ്യച്ചങ്ങലയിൽ എല്ലാവരും അണിനിരക്കുവാൻ എൽഡിഎഫ് കടുത്തുരുത്തി പഞ്ചായത്ത് കമ്മറ്റി പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തു. പ്രദേശവാസികളും യാത്രക്കാരും കാലങ്ങളായി അനുഭവിക്കുന്ന യാത്രാ ദുരിതം വിവരണാതീതമാണ്.

Advertisements

കക്ഷി രാഷ്ട്രീയത്തിനും പ്രാദേശിക വിഭാഗീയ ചിന്താഗതികൾക്കും അതീതമായി ബഹുജനങ്ങൾ പങ്കെടുക്കുന്ന എല്ലാ പ്രതിഷേധങ്ങൾക്കും പൂർണ്ണ പിന്തുണ എൽഡിഎഫ് വാഗാദാനം ചെയ്യുകയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് എംഎൽഎ നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പ് അവസാനിപ്പിക്കണമെന്നും എൽഡിഎഫ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പിറവം റോഡിന്റെ കാര്യത്തിൽ രാഷ്ട്രീയ താത്പര്യം മുൻനിർത്തി ആര് പ്രവർത്തിച്ചാലും അത് ശരിയല്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കക്ഷി രാഷ്ട്രീയത്തിനതീതമായി ബഹുജനങ്ങൾ സംഘടിപ്പിക്കുന്ന എല്ലാ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും എൽഡിഎഫിന്റെ പൂർണ്ണ പിന്തുണ ഉണ്ടായിരിക്കും. മനുഷ്യ ചങ്ങലയിൽ പങ്കെടുക്കുവാൻ എല്ലാ വിഭാഗം ജനങ്ങളോടും എൽഡിഎഫ് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. കടുത്തുരുത്തിയിൽ ചേർന്ന യോഗത്തിൽ സന്തോഷ് ജേക്കബ് ചെരിയംകുന്നേൽ അധ്യക്ഷനായി.

എൽഡിഎഫ് പഞ്ചായത്ത് കൺവീനർ ടി സി വിനോദ്, എൽഡിഎഫ് നേതാക്കളായ വി. ജി. സുരേന്ദ്രൻ, എം ഐ ശശിധരൻ, റെജി കെ ജോസഫ്, സി എ ഐസക്, എം .എൻ. ബിജിമോൾ എന്നിവർ സംസാരിച്ചു.

Hot Topics

Related Articles