വൈക്കം ചെമ്പിൽ ആക്രിക്കടയിൽ തീപിടുത്തം; ഒഴിവായത് വൻ ദുരന്തം

വൈക്കം: ചെമ്പിൽ ആക്രിക്കടയിൽ തീപിടുത്തം;സംഭവസമയത്ത് തൊഴിലാളികൾ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. വ്യാഴാഴ്ച വൈകിട്ട് 6.30 ഓടെ ചെമ്പ് പോസ്റ്റോഫീസ് ജംഗ്ഷന് സമീപമുള്ള ആക്രി കടയിലാണ് തീപിടുത്തം ഉണ്ടായത്.

Advertisements

ചെമ്പ് പാപ്പാളി വീട്ടിൽ അഷറഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് തീപിടുത്തം. സംഭവസമയത്ത് തൊഴിലാളികൾ ജോലി കഴിഞ്ഞ് പോയതിനാൽ ആളപായം ഒഴിവായി. പ്ലാസ്റ്റിക്ക് ഉത്പ്പന്നങ്ങൾക്കാണ് തീ പിടിച്ചത്. തുടർന്ന് തീയും പുകയും ഉയർന്ന് ആളിപ്പടരുകയായിരുന്നു. വെക്കത്ത് നിന്നും സീനിയർ ഫയർ & റെസ്‌ക്യൂ ഓഫീസർ കെ. എൻ ശ്രീറാം, ഫയർ ഓഫീസർമാരായ സാജു, ഷൈൻ, ശ്രീജിത്ത്, അഭിൻ, കെ.എസ് സുജിത്ത് എന്നിവരുടെ നേതൃത്വത്തിൽ രണ്ട് ഫയർ യൂണിറ്റുകൾ ഉടൻ എത്തി തീ നിയന്ത്രണ വിധേയമാക്കിയതിനാൽ സമീപത്തെ കെട്ടിടത്തിലേക്കും മറ്റും തീ ആളിപ്പടരാതെ വൻദുരന്തം ഒഴിവാകുകയായിരുന്നു. തീപിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. കാൽ ലക്ഷത്തിലധികം രൂപയുടെ നാശ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം.

Hot Topics

Related Articles