മനുഷ്യന്റെ കണക്കുകൂട്ടലിന് അപ്പുറത്ത് സംഭവിക്കുന്ന അത്ഭുതമാണ് നിരാലംബരെ സഹായിക്കുവാൻ കഴിയുന്നതെന്ന മനസ് ഉണ്ടാകുന്നത്: ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ

ആർപ്പുക്കര :പുതുവർഷത്തിൽ സത് വാർത്തയുണ്ടാകണമെന്നും മനുഷ്യന്റെ കണക്കുകൂട്ടലിന് അപ്പുറത്ത് സംഭവിക്കുന്ന അത്ഭുതമാണ് നിരാലംബരെ സഹായിക്കുവാൻ കഴിയുന്നതെന്ന മനസ് ഉണ്ടാകുന്നതെന്നും ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ അഭിപ്രായപെട്ടു.നവജീവൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച സാന്ത്വന പരിപാലന വിഭാഗം കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ദൈവത്തെ ആരാധിക്കുന്നത് മനുഷ്യന് വേണ്ടി സമർപ്പിക്കപെടുന്നതിനാകണം. മനുഷ്യനെ പരിചരിക്കുവാൻ ദൈവം നിയോഗിക്കപെടുന്നവർ ഉണ്ടാകും അതിലൊരാളാണ് നവജീവൻ തോമസ് ന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു.നവജീവൻ ട്രസ്റ്റി പി യു തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽകോട്ടയം അതിരൂപതാ വികാരി ജനറൽ ഫാ മൈക്കിൾ വെട്ടിക്കാട്ട്,തെള്ളകം തിയോളജിക്കൽ റെക്ടർ ഫാ സരീഷ് തൊങ്ങാംകുഴിയിൽ, ആർപ്പു ക്കര പഞ്ചായത്ത് പ്രസിഡന്റ് ദീപാജോസ്,കാനം ലാറ്റക്‌സ് ഡയറക്ടർ എബ്രഹാം സി ജേക്കബ്, ഡോ. പ്രവീൺ ലാൽ (പാലിയേറ്റീവ് കെയർ യൂണിറ്റ്, കോട്ടയം മെഡിക്കൽ കോളജ്) ഫാ ജിഫിൻ പാലിയത്ത് എന്നിവർ സംസാരിച്ചു.കാനം ലാറ്റക്‌സ് എം ഡി .എം ജേക്കമ്പ് ഉപ്പൂട്ടിൽ,ആ ർക്കിടെക്റ്റ് എം ആർ ജോർജ്ജ് എന്നിവർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു.

Advertisements

Hot Topics

Related Articles