കോട്ടയം ഫ്‌ളവർ ഷോ ഞായറാഴ്ച കൂടി മാത്രം; ശനിയാഴ്ച മുതൽ പ്രദർശനത്തിലെ പൂക്കളും ചെടികളും വമ്പിച്ച വിലക്കുറവിൽ വിൽപ്പനയ്ക്ക്

കോട്ടയം: നഗരത്തെ പൂക്കളുടെ സുഗന്ധത്തിൽ മുക്കിയ യൂറോപ്യൻ മോഡൽ ഫ്‌ളവർഷോ ഞായറാഴ്ച അവസാനിക്കും. ക്രിസ്മസ് ദിനങ്ങളിൽ കോട്ടയത്തിന് പൂക്കളുടെ വർണ്ണവും മണവും സമ്മാനിച്ചാണ് ഫ്‌ളവർ ഷോ അരങ്ങൊഴിയുന്നത്. കഴിഞ്ഞ പതിനഞ്ചു ദിവസത്തോളം പ്രദർശന വേദിയിൽ വർണ്ണ വിസ്മയം തീർത്ത പൂക്കളും ചെടികളും നാളെ ജനുവരി നാല് ശനിയാഴ്ച ഇതേ വേദിയിൽ തന്നെ വിൽപ്പനയ്ക്ക് വയ്ക്കും. വൻ വിലക്കുറവിൽ ഈ ചെടികളും പൂക്കളും പുഷ്‌പോത്സവ വേദിയിൽ നിന്നും വാങ്ങാം. ഇതിനുള്ള അത്യപൂർവ അവസരമാണ് ഇവിടെ ഒരുങ്ങുന്നത്. ഞായറാഴ്ച വരെ നീളുന്ന മേളയിലേയ്ക്ക് ഇതിനോടകം തന്നെ പതിനായിരങ്ങളാണ് ഒഴുകിയെത്തിയിരിക്കുന്നത്. കോട്ടയം ഏറ്റെടുത്ത മേളയുടെ ഒരു ഭാഗത്തെ വീട്ടിലെത്തിക്കാനുള്ള അവസരമാണ് ഇവിടെ ഒരുങ്ങുന്നത്.

Advertisements

Hot Topics

Related Articles