ഏറ്റുമാനൂർ സിഎസ്‌ഐ ലോ കോളജിന് മുന്നിൽ കാറിടിച്ച് ഒന്നര കൊല്ലമായി ചികിത്സയിലായിരുന്ന നിയമവിദ്യാർത്ഥിനി മരിച്ചു: മരിച്ചത് ആലപ്പുഴ സ്വദേശിനി

ആലപ്പുഴ: അപകടത്തില്‍ പരിക്കറ്റ് ഒന്നര കൊല്ലമായി ചികിത്സയിലായിരുന്ന നിയമവിദ്യാർത്ഥിനി മരിച്ചു. മണി ജൂവലേഴ്സ് ഉടമ തോണ്ടൻകുളങ്ങര കൃഷ്ണകൃപയില്‍ സോമശേഖരന്റെ മകള്‍ വാണി (24) ആണ് മരിച്ചത്.കോട്ടയം സി.എസ്.ഐ ലോ കോളേജ് വിദ്യാർത്ഥിനിയായിരുന്നു. 2023 സെപ്തംബർ 21ന് ഏറ്റുമാനൂർ സിഎസ്‌ഐ ലോ കോളജിന് മുന്നിലായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുമ്ബോള്‍ ഇന്നോവ കാർ ഇടിക്കുകയായിരുന്നു.

Advertisements

വീഴ്ചയില്‍ തലച്ചോറിന് ഗുരുതരമായി പരിക്കേറ്റതിനെത്തുടന്ന് അബോധാവസ്ഥയിലായി.തുടർന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പോണ്ടിച്ചേരിയിലെ ആശുപത്രിയിലും ചികിത്സയിലായിരുന്നു. മൂന്ന് മാസമായി വീട്ടില്‍ വെന്റിലേറ്റർ സൗകര്യമൊരുക്കിയാണ് പരിചരിച്ചിരുന്നത്. ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചാത്തനാട് ശ്മശാനത്തില്‍. സഹോദരൻ: വസുദേവ്.

Hot Topics

Related Articles