കോട്ടയം : കോട്ടയം പാമ്പാടിയിൽ കാറിടിച്ച് ലോട്ടറി വിൽപ്പനക്കാരിയ്ക്ക് ദാരുണാന്ത്യം. പാമ്പാടിയിലെ ലോട്ടറി വിൽപ്പനക്കാരി പങ്ങട താഴത്തുമുറിയിൽ ഓമന (58) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30 നായിരുന്നു സംഭവം. ആലാംപള്ളി – മാന്തുരുത്തി റോഡിലൂടെ നടന്ന് പോകുകയായിരുന്നു ഓമന. ഈ സമയം കുറ്റിക്കൽ സ്കൂളിന് സമീപത്ത് വച്ച് കാർ നിയന്ത്രണം നഷ്ടമായി ഇവരെ ഇടിയ്ക്കുകയായിരുന്നു. കറുകച്ചാൽ ഭാഗത്തേയ്ക്ക് പോകുകയായിരുന്നു കാർ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഓമന മരിച്ചിരുന്നു. കാറോടിച്ച ചേന്നംപള്ളി സ്വദേശി ജയകൃഷ്ണന് എതിരെ പൊലീസ് കേസെടുത്തു.
Advertisements