കോട്ടയം : നഗരസഭയിലെ 211 കോടിയുടെ തട്ടിപ്പിൽ പ്രതിഷേധവുമായി ഡി വൈ എഫ് ഐ. പ്രതിഷേധത്തിൻ്റെ ഭാഗമായി ഡി വൈ എഫ് ഐ പ്രവർത്തകർ കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യനെ ഉപരോധിച്ചു. ഉച്ചയ്ക്ക് 12.30 ഓടെയാണ് ഡിവൈഎഫ് ഐ പ്രവർത്തകർ നഗരസഭ അധ്യക്ഷയെ ഉപരോധിച്ചത്. കഴിഞ്ഞ ദിവസം ആണ് നഗരസഭയിലെ 211 കോടിയുടെ തട്ടിപ്പ് സംബന്ധിച്ച് ജാഗ്രത ന്യൂസ് ലൈവ് പുറത്ത് വിട്ടത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഡി വൈ എഫ് ഐ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്.
Advertisements