വൈക്കം: വൈക്കം സ്വദേശിയായ 13 കാരൻ വേമ്പനാട്ട്കായൽ 11കിലോമീറ്റർ ദൂരം ഇരു കൈകളും ബന്ധിച്ച് നീന്തി കീഴടക്കി.ഉദയനാപുരം അമ്പിലേഴത്ത് സജീവ് കുമാറിന്റെയും സവിത സജീവിന്റെയും ഇളയ മകനും പൂത്തോട്ട കെ പി എം വി എച്ച് എസ് എസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി ദേവജിത്താണ് കായൽ നീന്തിക്കയറി വിജയശ്രീലാളിതനായത്.
ഇന്ന് രാവിലെ എട്ടിന് ആലപ്പുഴ ജില്ലയിലെ ചേർത്തല കുമ്പേൽ കടവുമുതൽ കോട്ടയം ജില്ലയിലെ വൈക്കം കായലോര ബീച്ചിലേക്കാണ് നീന്തി കയറിയത്. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബ് കോച്ച് ബിജു താങ്കപ്പന്റെ പരിശീലനത്തിൽ കുത്തൊഴുക്കുള്ള മൂവാറ്റുപുഴയാറിൽ ആറുമാസത്തെ കഠിന പരിശീലനത്തിലൂടെയാണ് ദേവ ജിത്ത് നീന്തലിന് പ്രാപ്തനായത്. വൈക്കം കായലോര ബീച്ചിൽ നടന്ന അനുമോദനയോഗം വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതാരാജേഷ് ചെയ്തു. നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ പ്രീതാരാജേഷ് ദേവജിത്തിൻ്റ കൈവിലങ്ങ് അഴിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിരവധി വ്യക്തികളും സംഘടനകളും ദേവജിത്തിനെ ഉപഹാരം നൽകി അനുമോദിച്ചു.ചലച്ചിത്രനടൻ ചെമ്പിൽ അശോകൻ, വാർഡ് മെമ്പർ ബിന്ദു ഷാജി, ഉദയനാപുരം പഞ്ചായത്ത് പ്രസിഡൻ്റ് പി. കെ. ആനന്ദവല്ലി , തലയോലപറമ്പ് എസ് ഐ കെ. ജി.ജയകുമാർ, ഫയർ ഫോഴ്സ് എക്സൈസ് ഉദ്യോഗസ്ഥരായ വി . പ്രേംനാഥ്,പ്രതാപ് കുമാർ, പി.ജെ. സുനിൽ, അനൂപ്, സോമരാജൻ , ത്രിപ്പൂണിത്തുറ കെ പി എം വി എച്ച് എസ് എസ് പ്രിൻസിപ്പൽ ആൽവിൻ ജോർജ് അരയത്തേൽ, നഗരസഭ കൗൺസിലർ എൻ. അയ്യപ്പൻ, കോ-ഓർഡിനേറ്റർ ശിഹാബുദീൻ സൈനു തുടങ്ങിയവർ സംബന്ധിച്ചു.