അതിരമ്പുഴ സ്വദേശിനിയായ വീട്ടമ്മയെ കാണാനില്ലന്ന് പരാതി : മൊബൈൽ ലൊക്കേഷൻ ലഭിച്ചത് ചേർത്തലയിൽ നിന്ന്

ഏറ്റുമാനൂർ : അതിരമ്പുഴ സ്വദേശിനിയായ വീട്ടമ്മയെ കാണാനില്ലന്ന് പരാതി. ഏറ്റുമാനൂർ അതിരമ്പുഴ കാക്കനാട്ടുകാലയിൽ ജൈനമ്മ (42) യെയാണ് കാണാതായത്. ഡിസംബർ 23മുതലാണ് ഇവരെ കാണാനില്ലന്ന് പരാതി ലഭിച്ചത്. ഇവരുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ അവസാനം കാണിച്ചത് ചേർത്തലയിലാണ്. ഇത് കേന്ദ്രീകരിച്ച് ഏറ്റുമാനൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവരം കിട്ടുന്നവർ 9497987075 ഇൻസ്പെക്ടർ ഓഫ് പൊലീസ് ഏറ്റുമാനൂർ , 9497980318 എസ് ഐ ഏറ്റുമാനൂർ എന്നീ നമ്പറുകളിൽ അറിയിക്കുക.

Advertisements

Hot Topics

Related Articles